7 September 2026
Home News Kerala ഭരണവിരുദ്ധ വികാരമില്ലെന്ന ഇടതുമുന്നണി പ്രസ്താവനയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഭരണവിരുദ്ധ വികാരമില്ലെന്ന ഇടതുമുന്നണി പ്രസ്താവനയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഇത്തരമൊരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമുള്ളപ്പോൾ സിപിഐഎമ്മിന്റെ ഭാവി എന്താകുമെന്ന് ജനങ്ങൾ തന്നെ ആലോചിച്ചാൽ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

285

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ വാദത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങളാണ് തെറ്റുപറ്റിയതെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അങ്ങനെ പറയുന്നത് തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.

ഇത്ര വലിയ പരാജയത്തിന് ശേഷവും ഒരു സ്വയം വിമർശനം പോലും നടത്താൻ തയ്യാറാകാത്ത പാർട്ടിയെക്കുറിച്ച് ജനങ്ങൾ തന്നെ ചിന്തിക്കട്ടെയെന്നും, കൂടുതൽ തിരിച്ചടികളാണ് ഇടതുമുന്നണിയെ കാത്തിരിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമുള്ളപ്പോൾ സിപിഐഎമ്മിന്റെ ഭാവി എന്താകുമെന്ന് ജനങ്ങൾ തന്നെ ആലോചിച്ചാൽ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളാണ് ഇടതുമുന്നണിക്കെതിരായ വോട്ടായി മാറിയതെന്നും, അത് തിരിച്ചറിയാൻ കഴിയാതെ “ഞങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയത്” എന്ന നിലപാട് സ്വീകരിക്കുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.