18 September 2024

ARM ടോവിനോയുടെ മാത്രമല്ല; സുരഭിയുടെത് കൂടിയാണ്

ദേശീയ അവാർഡ് നേടിയതിനു ശേഷവും മലയാള സിനിമയിലെ പ്രമുഖ സംവിധായകർ പോലും, വിസ്മയിപ്പിക്കുന്ന വേഷങ്ങളൊക്കെയവരെയേൽപ്പിക്കാൻ വിട്ടുപോയിരുന്നു. അല്ലെങ്കിൽ മനപ്പൂർവ്വമതിനെ അവഗണിച്ചിരുന്നു.

| അനു ചന്ദ്ര

സീരിയൽ രംഗത്തുനിന്നു വരുന്നവരെ രണ്ടാം കിടക്കാരായി കാണുന്ന രീതി സിനിമയിലുണ്ടെന്ന കാര്യം ഒരിക്കലൊരു അഭിമുഖത്തിൽ സുരഭി പങ്കുവെച്ചിട്ടുണ്ടായിരുന്നു. ശരിയായിരിക്കാം ഇന്നേവരെ ഒരൊറ്റ കോമേഷ്യൽ സിനിമയിലും ഒരു സംവിധായകനും സുരഭി ലക്ഷ്മിയെന്ന നടിയെ ഇതുപോലെ ഉൾപ്പെടുത്തിയിട്ടില്ല.

ദേശീയ അവാർഡിന്റെ തിളക്കമുണ്ടായിട്ടും ആ തിളക്കത്തിന്റെ മാറ്റ് നിലനിർത്താൻ പോന്ന ഇത്തരം കഥാപാത്രങ്ങളൊന്നും അവർക്കായി ആരും നൽകിയിട്ടുമില്ലായിരുന്നു. ദേശീയ അവാർഡ് നേടിയതിനു ശേഷവും മലയാള സിനിമയിലെ പ്രമുഖ സംവിധായകർ പോലും, വിസ്മയിപ്പിക്കുന്ന വേഷങ്ങളൊക്കെയവരെയേൽപ്പിക്കാൻ വിട്ടുപോയിരുന്നു. അല്ലെങ്കിൽ മനപ്പൂർവ്വമതിനെ അവഗണിച്ചിരുന്നു. ഒരുപക്ഷെ അതിന്റെയൊക്കെ കാരണം മുകളിൽ പറഞ്ഞത് കൂടിയായിരിക്കാം.

പക്ഷെ അതിനെയെല്ലാം ബ്രേയ്ക്ക് ചെയ്യാൻ തയ്യാറായി കൊണ്ടൊരു സംവിധായകനിപ്പോൾ മുൻപോട്ടു വന്നു. സുരഭിയുടെ പെർഫോർമൻസിനെ പരമാവധിക്കപ്പുറം ഊറ്റിയെടുക്കാൻ പ്രാപ്തിയുള്ളൊരു സംവിധായകൻ. ജിതിൻ ലാൽ. ഒരു മുത്തശ്ശിക്കഥയുടെ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്ന സൗന്ദര്യവും ആഴവുമുള്ളൊരു കഥാപാത്രം സുരഭിക്ക് നൽകാൻ അയാൾ തയ്യാറായി

കഥാപാത്രത്തിന്റെ പേര് – മാണിക്ക്യം. മാണിക്യത്തെ കുറിച്ച് പറയുകയാണെങ്കിൽ, എന്താ ഒരു സ്ക്രീൻപ്രെസന്റ്സ് . എജ്ജാതി അഭിനയം . ദേശീയ അവാർഡ് നേടിയൊരു നടിയെ ഒരു കച്ചവട സിനിമയുടെ ഭാഗമാക്കി ഇതുപോലെ അഭിനയിപ്പിച്ചെടുക്കാൻ കോമേഴ്സ്യൽ സിനിമക്ക് ഇത്രയും കാലം വേണ്ടി വന്നു എന്നത് മാത്രമാണ് ഇതിൽ അല്പമെങ്കിലും ലജ്ജാവഹമെന്ന് തോന്നുന്നത്

എന്നാലും ഒരു കാര്യം ഉറപ്പാണ്. മണിയനായി ടോവിനോ കൈയ്യടി വാങ്ങുന്നെങ്കിൽ ഉറപ്പായും മണിയന്റെ ഭാര്യയായി വന്ന സുരഭിക്കും കൈയ്യടി നൽകേണ്ടത് അത്യാവശ്യമാണ്. കാരണം ARM മണിയന്റെയും മാണിക്യത്തിന്റെയും കഥയാണ്. അവരുടെ പ്രണയത്തിന്റെ കഥയാണ്. അഥവാ ടോവിനോയുടെയും സുരഭിയുടെയും കഥയാണ്.

Share

More Stories

അണികൾക്ക് മനോവീര്യം തകരുന്നു; ഇന്ത്യയിലെ മാവോയിസം തളരുന്നു

0
മാവോയിസ്റ്റുകൾക്കെതിരായ രാജ്യത്തെ സുരക്ഷാ സേനയുടെ ബാക്ക് ടു ബാക്ക് ഓപ്പറേഷനുകളും അവരുടെ കോട്ടയായ അബുജ്മദിൽ 200 ലധികം ക്യാമ്പുകൾ സ്ഥാപിച്ചതും അവരുടെ പ്രസ്ഥാനത്തെ കഴുത്തുഞെരിച്ചു എന്ന് പറയാം . സെപ്തംബർ അഞ്ചിന് ഛത്തീസ്ഗഢിനോട്...

വർക്ക്‌ ഫ്രം ഹോമിന് ബ്രേക്ക്‌; 2025 മുതൽ ഓഫീസിലെത്തണമെന്ന് ആമസോൺ

0
'വര്‍ക്ക് ഫ്രം ഹോം' സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ടെക് ഭീമന്‍മാരായ ആമസോണ്‍. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തമെന്നാണ് സിഇഒ ആന്‍ഡി ജാസ്സി തൊഴിലാളികള്‍ക്ക് എഴുതിയ സുദീര്‍ഘമായ കത്തിൽ...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; റഷ്യൻ മാധ്യമങ്ങൾക്ക് മെറ്റയുടെ വിലക്ക്

0
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ആഗോള തലത്തിലും ചര്‍ച്ചകള്‍ സജീമാണ്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമോ അതോ ചരിത്രത്തില്‍ ആദ്യമായി കമസ ഹാരിസിലൂടെ അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് വരുമോ എന്നതാണ്...

ഇനി 5ജി കുതിപ്പ്; 5ജി ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി എംടിഎന്‍എല്‍

0
രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനികള്‍ ശ്രമം തുടങ്ങി. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) കേന്ദ്ര സ്ഥാപനമായ സി-ഡോട്ടുമായി...

യൂറോപ്യൻ സഞ്ചാരം മറക്കാനാവാത്ത ഓർമ്മകൾ നൽകും; അവധിക്കാലത്ത് ബജറ്റിന് അനുയോജ്യമായ സ്ഥലങ്ങൾ

0
അടുത്ത അവധിക്കാലം യൂറോപ്യൻ ആസൂത്രണം ചെയ്യുന്നത് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്‌ടിക്കുന്നതിനുള്ള അവസരമാണ്. നിരവധി വൈവിധ്യമാർന്ന ഓപ്ഷനുകൾക്കൊപ്പം ഈ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ബുഡാപെസ്റ്റിൻ്റെ ചിത്രം, സെചെനി തെർമൽ ബാത്തിൻ്റെ ശാന്തമായ അന്തരീക്ഷവും ഒരു റൂയിൻ ബാറിൻ്റെ...

‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

0
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മുന്‍ ഭര്‍ത്താവുമായ ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ട വന്ന ലിംഗവിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. എല്ലാവരും ആദ്യം ഉറ്റുനോക്കുന്നത് ബില്‍ ഗേറ്റ്‌സിനെയാണെന്നും സാമൂഹിക പ്രവര്‍ത്തന...

Featured

More News