19 September 2024

മറുഭാഷാ ചിത്രങ്ങളെയും മറികടന്ന് ‘എആര്‍എം’; 24 മണിക്കൂറില്‍ ബുക്ക്‌ മൈ ഷോയിൽ നമ്പര്‍ 1

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഓണചിത്രങ്ങളിൽ റെക്കോര്‍ഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം. ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ചിത്രം ബുക്ക് ചെയ്തത്. വിജയ് ചിത്രം ഗോട്ടും ഹിന്ദി ചിത്രം സ്ത്രീ 2 ഉും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ലോകമെമ്പാടുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 3ഡി ചിത്രമായിരുന്നു എആര്‍‌എം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽനിന്ന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം അഞ്ച് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 40 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാനും ഈ ചിത്രത്തിനായി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപ്‌, പ്രോജക്ട് ഡിസൈൻ എൻ എം ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ പ്രവീൺ വർമ്മ, സ്റ്റണ്ട് വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ.

അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിംഗ് ഡയറക്ടർ ഷനീം സയീദ്, കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ), ഓഡിയോഗ്രഫി എം ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, ഡി ഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ് (റെയ്സ് 3ഡി), കോൺസെപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ് മനോഹരൻ ചിന്ന സ്വാമി.

കോൺസെപ്റ്റ് ആർട്ടിസ്റ്റ് കിഷാൽ സുകുമാരൻ, വിഎഫ്ഏക്സ് സൂപ്പർവൈസർ സലിം ലാഹിർ, വിഎഫ്എക്സ് എൻവിഷൻ വിഎഫ്എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ് മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ, സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.

Share

More Stories

മുഖ്യമന്ത്രിയോട് ഇതൊക്കെ എന്ത് കൊണ്ട് എന്ന് ചോദിക്കാനുള്ള പ്രാഥമികമായ കെൽപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്

0
| സയിദ് അബി മൂന്ന് ദിവസത്തെ സ്റ്റേറ്റ് കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനും ശേഷം ഒന്നരമണിക്കൂർ എംവി ഗോവിന്ദൻ മാഷ് പത്രക്കാരെ കണ്ടിട്ട് മൂന്ന് മാസം തികയ്യുന്നു. ലോക്സഭാതെരെഞ്ഞെടുപ്പ് തോൽവി എന്ത്‌കൊണ്ടാണ് എന്ന് സമയമെടുത്താണ് അന്ന് മാഷ്...

കേരളം ഉള്‍പ്പെടെ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപിയുടെ 30% പങ്കുവഹിക്കുന്നു

0
ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രകടമായ മുന്നേറ്റവും സ്ഥിരതയും കൈവരിച്ച് തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന് സാമ്പത്തികവും അനുബന്ധവുമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിന് രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായ പ്രധാനമന്ത്രിയുടെ...

ബജറ്റ് 1000 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ഒരുങ്ങുന്നു

0
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്ന ഉത്തരം എസ് എസ് രാജമൌലി എന്നായിരിക്കും. അത് ശരിയാണ് താനും. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട്...

നായയുടെ അക്രമണത്തിൽ ഗർഭം അലസി; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0
വളർത്തു നായയുടെ അക്രമണത്തിൽ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉടമയോട് നിർദ്ദേശിച്ച് കോടതി. നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ്...

ഇന്ത്യയിൽ നിന്നുള്ള പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു; റിപ്പോർട്ട്

0
ഇന്ത്യൻ ആയുധ നിർമ്മാതാക്കൾ വിറ്റ പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു, റഷ്യയിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും വ്യാപാരം നിർത്താൻ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് ലഭ്യമായ കസ്റ്റംസ് ഡാറ്റ പ്രകാരം പതിനൊന്ന് ഇന്ത്യൻ, യൂറോപ്യൻ...

പട്ടിണി മാറ്റാൻ ആനകളെ കൊല്ലും; ഭക്ഷ്യക്ഷാമത്തിന് പരിഹാരവുമായി സിംബാബ്‌വെ

0
ജനങ്ങളുടെ പട്ടിണി മാറ്റാൻ 200 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ...

Featured

More News