7 November 2024

വയനാട്ടിൽ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

ഈ കിറ്റുകള്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണ് എത്തിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പറഞ്ഞ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതേ വാദം കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കുന്നുണ്ട്.

വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

കോണ്‍ഗ്രസിന്റെ തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോട് ചേര്‍ന്നാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. വയനാടിനെ ബാധിച്ച ദുരന്തത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുന്നു എന്ന് കൂടി കിറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഈ കിറ്റുകള്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണ് എത്തിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പറഞ്ഞ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതേ വാദം കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ മുന്‍പെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം.

Share

More Stories

‘പ്രണവിന്റെ കലവറ’ നവംബർ 16ന് പ്രദർശിപ്പിക്കും

0
ഡിസയർ എന്റർടൈൻമെന്റ്സും സഹനിർമ്മാതാവ് അഡ്വക്കേറ്റ് സുഭാഷ് മാനുവലും ചേർന്നാണ് ഏറ്റവും പുതിയ ഹ്രസ്വചിത്രം 'പ്രണവിന്റെ കലവറ' റിലീസ് ചെയ്യുന്നത്. 2024 നവംബർ 16 ന് രാമമംഗലം വ്യാപാര ഭവനിൽ ആദ്യ പ്രദർശനം നടക്കും. ശ്രീ...

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

മിംഗ് രാജവംശത്തിൻ്റെ അപൂർവ ജോഡിയായ മത്സ്യ ജാറുകൾ; 12.5 മില്യൺ ഡോളറിന് വിറ്റു

0
16-ആം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിലെ ഒരു ദശലക്ഷം പൗണ്ട് ($ 1.3 ദശലക്ഷം) മതിപ്പ് വിലയുള്ള ഒരു ജോടി അപൂർവ മത്സ്യ ജാറുകൾ ലേലത്തിൽ £ 9.6 ദശലക്ഷത്തിന് ($ 12.5 ദശലക്ഷം)...

ഉറക്കക്കുറവ് മസ്തിഷ്ക വാർദ്ധക്യം വേഗത്തിലാക്കുന്നു: പുതിയ പഠനം

0
പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് ചുളിവുകൾ വരുന്നത് പോലെ തലച്ചോറിൻ്റെ പ്രായവും വർദ്ധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലരും മുഖത്തെ സംരക്ഷിക്കാൻ വിപുലമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, മസ്തിഷ്ക സംരക്ഷണം ഉൾക്കൊള്ളുന്നതിൽ നിരാകുലരാണ്. ഉറക്കക്കുറവാണ്...

ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നോ?; ശാസ്ത്രലോകത്തിന് മുന്നിലെ പുതിയ കണ്ടെത്തൽ

0
ഭൂമിയോട് ഏറെ സാമ്യമുള്ള ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം ഇപ്പോഴുള്ളത്. ചുവന്ന ഗ്രഹത്തിൽ ജീവന്റെ നിഗൂഢതകൾ ഇന്ന് പോലും മറഞ്ഞുകിടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. മിക്ക ശാസ്ത്രജ്ഞരും പണ്ടൊരിക്കൽ ചൊവ്വ വാസയോഗ്യമായിരുന്നു...

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ബഹിരാകാശ സാറ്റ്‌ലൈറ്റ്; പുതിയ സാങ്കേതികവിദ്യ

0
കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഇനി ബഹിരാകാശ സാറ്റ്‌ലൈറ്റുകള്‍ തന്നെ ഉപയോഗിക്കാനാകും. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ...

Featured

More News