7 March 2026

ഇവിടുത്തെ മിലിട്ടറി ഹോസ്പിറ്റലിൽ പൊതുജനങ്ങൾക്കും അടിയന്തിര വൈദ്യസഹായം ലഭിക്കും (കാശ്മീർ യാത്ര ആറാം ഭാഗം)

ആൾട്ടിറ്റ്യൂഡ് സിക്നസ് അതിൻ്റെ എല്ലാ ഭീകരതയോടെയും ശരീരത്തിൽ പ്രവർത്തിക്കുകയാണ്. വിശപ്പില്ലായ്മയും അതിൻ്റെ ഭാഗമാണ്. ശരീരത്തിൽ ഓക്സിജൻ കുറയുകയും കാർബൺ ഡയോക്സൈഡ് കൂട്ടുകയും ചെയ്തെന്ന് തോന്നുന്നു. കാരണം16000 അടി ഉയരത്തിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്.

| ആർ ബോസ്

കീലോങ്ങിൽ നിന്ന് 131കിലോമീറ്റർ അകലെയുള്ള നക്കി ലാ ചുരത്തിലെ ഗാട്ടാ ലൂപ്സ് കയറുകയാണ് ലോറി ഒന്നാമത്തെ വളവിൽ നിന്ന് മുകളിലക്ക് നോക്കുമ്പോൾ തന്നെ മലയെ വട്ടം ചുറ്റിയ പെരുമ്പാമ്പ് പോലെ റോഡിലെ അനവധി വളവുകൾ കാണാം. ഇപ്പോൾ പീക്ക് സീസണായതിനാൽ വാഹനങ്ങളുടെ ഒഴുക്കാണ് പലതരം വാഹനങ്ങൾ ലൂപ്പിലൂടെ കറങ്ങി പൊയ്കൊണ്ടിരിക്കുന്നു. മണാലിയിൽ നിന്ന് ലേയിലെത്താൻ പ്രധാനമായും അഞ്ചു വമ്പൻ ചുരങ്ങൾ കയറിയിറങ്ങണം.

ആദ്യം വരുന്നത് മണാലിക്കടുത്തുള്ള പ്രസിദ്ധമായ റോഹ്താങ് പാസാണ് 13,060 അടി ഉയരത്തിലുള്ള ഈ ചുരം കടന്ന് തിരിഞ്ഞാണ് സ്പിതി വാലിയിലേക്ക് പോകുന്നത്.രണ്ടാമത് വരുന്ന ബരാലച്ചാ ചുരത്തിൻ്റെ 16,500 അടി മുകളിലെ അവർണ്ണനിയമായ കാഴ്ചയുടെ വിവരങൾ നേരത്തെ പറഞ്ഞത് ഓർക്കുമല്ലോ.മഞ്ഞ് മലകളും ചെറരുവികളും തടാകങ്ങളുമെല്ലാം വെയിലുമെല്ലാം ചേർന്നൊരു വിസ്മയക്കാഴ്ച പ്രകൃതി ഇവിടെ ഒരുക്കി വച്ചിരിക്കുന്നു.ഈ പാതയിലെ ഏറ്റവും മനോഹരമായ ചുരവും ഇതു തന്നെ, ഇതിന് സമീപം ഏതാനും ടെൻ്റ് ക്യാമ്പുകളുമുണ്ട്.

ഈ രണ്ട് ചുരവും കടന്ന് വരുമ്പോൾ സരാപ് നദിക്കും സൻസ്കാർ നദിക്കുമിടയിൽ നിൽക്കുന്ന പർവതത്തിലാണ് ഗാട്ട ലൂപ്സ് വരുന്നത്. ടാറിട്ടതും കട്ട പാകിയതും പൊട്ടിപ്പൊളിഞ്ഞ് മൺറോഡായി കുണ്ടും കഴിയുമായി കിടക്കുന്നതുമായ ഭാഗങ്ങളൊക്കെയുണ്ട് റോഡിൽ. പല ഭാഗത്തും ഒരു വണ്ടിക്ക് മാത്രം കടന്ന് പോകാനുള്ള വീതിയേയുള്ളു. ഇഴഞ്ഞ് കയറി ഞങ്ങൾ പത്താമത്ത വളവിലെത്തിയപ്പോൾ ആദ്യത്തെ ബ്ലോക്ക് കിട്ടി.വീതികുറഞൊരു ഭാഗത്ത് ലോറിയും കാറും തമ്മിൽ സൈഡ് കൊടുക്കാൻ നോക്കിയതാണ്. ഈ വഴി പരിചയയമുള്ള ഡ്രൈവറന്മാർക്ക് ദൂരെ വണ്ടി കാണുമ്പോൾ തന്നെ എവിടെയാണ് വീതിയുള്ളതെന്നറിയാം. അവരവിടെ വണ്ടിയൊതുക്കി നിർത്തും.

വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണ് ബ്ലോക്കിൻ്റെ സൃഷ്ടാക്കൾ. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ബ്ലോക്ക് മാറി വണ്ടികൾ സൈഡ് കൊടുക്കുന്ന സമയം നമ്മുടെ വണ്ടി കൊക്ക സൈഡിലാണങ്കിൽ ടയറിനടിയിലെ മണ്ണ് താഴേക്ക് ഊർന്ന് പോകുന്നത് കണ്ട് ശ്വാസം നിലച്ചുപോകും.പലവട്ടം ഞാൻ എല്ലാം കഴിഞ്ഞെന്ന് കരുതി കണ്ണടച്ചിരുന്നു

19-ാമത്തെ വളവിലെത്തിയപ്പോൾ ഇടത് വശത്ത് നേരത്തെ പറഞ്ഞ ഗോസ്റ്റ് ടെമ്പിൾ കണ്ടു. വണ്ടി ഒതുക്കി നിർത്തി ആയിരക്കണക്കിന് വെള്ളക്കുപ്പികൾ കിടക്കുന്നു. കൂടെയുള്ള മണികണ്ഠ എന്ന തെലുങ്ക് ഗാരു ഇറങ്ങി അരക്കുപ്പി വെള്ളം നേർച്ചയായി നൽകി വന്നു. രണ്ട് വളവുകൾ കയറി തീർന്നപ്പോൾ റോഡിന് താഴെ കുഴിയിലൊരു വലിയ ലോറി മറിഞ്ഞ് കിടക്കുന്നു എൻഞ്ചിനും ടയറുകളും ഊരിയെടുത്ത നിലയിൽ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. ഗാട്ടാ ലൂപ്പ് കഴിഞ്ഞപ്പോൾ ചെറിയൊരിറക്കവും അതിനപ്പുറം മറ്റൊരു മലയും കണ്ടു. 15,547 അടി ഉയരത്തിലുള്ള മൂന്നാമത്തെ ചുരമായ നമിക്ക് ലാ ആണത്.

നമിക്ക് ലാ യഥാർത്ഥത്തിൽ ഒരു ചുരമല്ല, മറിച്ച് സൻസ്കാർ റേഞ്ചിലെ ഉയരമുള്ള പർവ്വതമുകളാണത്. നമിക്ക് ലാ കയറി കുറച്ച് ദൂരം നിരപ്പായ വഴി പിന്നിട്ട് വീണ്ടും പതിനൊന്ന് കിലോമീറ്റർ കയറ്റം കയറി ലച്ചുലുങ്ങ് ലാ എന്ന16,616 അടി ഉയരത്തിലുള്ള നാലാമത്തെ ചുരത്തിന് മുകളിലെത്തി. വർഷത്തിൽ ഏത് സമയത്തും ഇവിടെ കനത്ത മഞ്ഞുവീഴ്ച സാധ്യത ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും ഇതടക്കപ്പെടാം എന്നതിനാൽ ഈ വഴിയിലെ ഏറ്റവും അപകടകരമായ ചുരമായി ഇത് കണക്കാക്കപ്പെടുന്നു.

നാലാമത്തെ ചുരവും പിന്നിട്ടപ്പോൾ സമയം 6 മണി കഴിഞ്ഞു തണുപ്പു എട്ട് ഡിഗ്രിയിലേക്ക് താഴ്ന്നിരിക്കുന്നു. സഹയാത്രികരായ രണ്ട് പേരും തളർന്ന് കിടപ്പാണ് ഒരാൾ പല തവണ ശർദ്ദിക്കുകയും ചെയ്തു. തല വെട്ടലും ശർദ്ദിക്കണമെന്ന തോന്നലും എന്നിലും ശക്തമായിത്തുടങ്ങി. ഒന്നും ചെയ്യാൻ തോന്നാതെ കാഴ്ചകളോട് പോലും താല്പര്യമില്ലാതെ ഞാനിരിക്കുകയാണ്. അല്പദൂരം കൂടി പിന്നിട്ടപ്പോൾ ഇറക്കമായി. താഴെ വളഞ്ഞ് പോകുന്ന റോഡ് കിലോമിറ്ററുകൾക്കപ്പുറം വരെ കാണാം. ഏതാനും കിലോമീറ്റർ കഴിഞ്ഞൊരു വളവിലെത്തിയപ്പോൾ അടുത്ത ബ്ലോക്ക്. വാഹനങ്ങളുടെ നിര ഒരു കിലോമീറ്റർ ദൂരെയുള്ള വളവ് വരെ കാണാം. അതിനപ്പുറം എത്ര ദൂരം ബ്ലോക്കുണ്ടന്നറിയില്ല.

ബ്ലോക്ക് മാറിക്കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ഡ്രൈവർ എൻഞ്ചിൻ ഓഫ് ചെയ്ത് ഇരുന്ന് ഉറങ്ങാൻ തുടങ്ങി ഞാനുമെന്ന് മയങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ബ്ലോക്കഴിഞ്ഞത്.തനിയെ അഴിഞ്ഞതല്ല ഒരു കാറിൽ നിന്നിറങ്ങിയ നാല് സിക്ക് യുവാക്കൾ ഓടി നടന്ന് അശ്രാന്ത പരിശ്രമം നടത്തി ബ്ലോക്ക് അഴിച്ചെടുത്തതാണ്. മൊബൈലിന് റേഞ്ചോ നെറ്റോ കറൻ്റോ ഇല്ല. പോലിസ് എയ്ഡോ ട്രാഫിക്ക് അസിസ്റ്റൻസോ ലഭ്യമല്ല. ഗുതരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിജീവിക്കുക ഏതാണ്ട് അസാദ്ധ്യം തന്നെയാണ്.

വീണ്ടും യാത്ര തുടങ്ങി ഏകദ്ദേശം ആയിരമടി കൂടി താഴേക്കിറങ്ങി സിന്ധുവിൻ്റെ പോഷക നദിയായ സൻസ്‌കാർ നദിയെ കടന്ന് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് സോളാർ വിളക്കുകൾ തെളിഞ്ഞ് നിൽക്കുന്ന ഒരിടത്തെത്തി. ലോറി ഞാനാവശ്യപ്പെട്ടതിനാൽ മാത്രം നിർത്തി പുറത്തേക്കിറങ്ങിയപ്പോൾ പാങ്ങ് 15250 അടി എന്നൊരു ബോർഡ് കണ്ടു ദരിദ്രാവസ്ഥയിലുള്ള ഏതാനും തട്ടിക്കൂട്ട് കടകളും ഹോട്ടലുകളുമൊക്കെണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള സൈനിക ട്രാൻസിറ്റ് ക്യാമ്പാണ് പാങ്ങിനെ ഒരു പ്രധാന സ്ഥലമാക്കി മാറ്റുന്ന പ്രധാന ഘടകം. അതിർത്തി പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന സൈനികരുടെ ക്യാമ്പിംഗ് ഓപ്ഷനായി ഇത് ക്രമീകരിച്ചിരിക്കുന്നു.

ഇവിടുത്തെ മിലിട്ടറി ഹോസ്പിറ്റലിൽ പൊതുജനങ്ങൾക്കും അടിയന്തിര വൈദ്യസഹായം ലഭിക്കും. ഒരോ കാലിച്ചായ കുടിച്ച് വീണ്ടും യാത്ര തുടങ്ങി. നാല് ഹെയർപിൻ വളവുകൾ കൂടി കയറി നേർരേഖയായ പാതയിലൂടെ ലോറി ഓടാൻ തുടങ്ങി. കുറെ ഓടിക്കഴിഞ്ഞപ്പോൾ ഒടുവിലൊരിടത്ത് ഡ്രൈവർ വണ്ടിയൊതുക്കി ഇന്നിവിടെ സ്റ്റേയാണന്ന് പറഞ്ഞു, കണ്ണു തുറന്ന് നോക്കിയപ്പോൾ സോളാർ ലൈറ്റുകളുടെ വെട്ടത്തിൽ നാലഞ്ച് ചെറു കടകൾ കണ്ടു. സ്ഥലമേതെന്ന് ഒരു പിടിയുമില്ല. നിർത്തിയിട്ടിരിക്കുന്ന ഏതാനും ലോറികളും കാറുകളുമല്ലാതെ ഒരൊറ്റ മനുഷ്യനെപ്പോലും പുറത്ത് കാണാനുമില്ല. സമയം രാത്രി പതിനൊന്ന് മണി.തണുപ്പ് മൈനസ് ഡിഗ്രിയായിരിക്കുന്നു .

വണ്ടിയുടെ ബർത്തിനടിയിൽ നിന്ന് ഒരു കമ്പിളി കൂടി ഡ്രൈവർ പുറത്തെടുത്തു. ഒരു കമ്പിളി സഹയാത്രികർ നേരത്തെ കൈവശപ്പെടുത്തിയിരുന്നു. ഡ്രൈവർ സിറ്റിൽ നിന്ന് എഞ്ചിൻ്റെ പുറത്തെ ബർത്തിലക്ക് ചാഞ്ഞ് കമ്പിളി തലവഴി മൂടി മൻജീത് കിടന്നു. ചാരികിടന്ന് ഉറങ്ങാൻ ഞാനുമൊന്ന് ശ്രമിച്ചു നോക്കി നടക്കുന്നില്ല.ചെറിയ കാമ്പിനിൽ നാലാളുകളുടെ ഉച്ഛാസവായു കെട്ടിനിൽക്കാതിരിക്കാൻ ഞാൻ ഗ്ലാസ് അൽപം താഴ്ത്തി വച്ചിരിക്കുകയാണ്. അതുവഴി വരുന്ന തണുപ്പ് കനത്ത ജാക്കറ്റിനെയും തുളച്ചിറങ്ങി എന്നെ വിറപ്പിക്കാൻ തുടങ്ങി.

ഇന്നാകെ കഴിച്ചത് അല്പം മാഗിയും രണ്ട് ചായയും മാത്രമാണ് പക്ഷെ ഈ നേരമായിട്ടും അല്പം പോലും വിശക്കുന്നില്ല. ആൾട്ടിറ്റ്യൂഡ് സിക്നസ് അതിൻ്റെ എല്ലാ ഭീകരതയോടെയും ശരീരത്തിൽ പ്രവർത്തിക്കുകയാണ്. വിശപ്പില്ലായ്മയും അതിൻ്റെ ഭാഗമാണ്. ശരീരത്തിൽ ഓക്സിജൻ കുറയുകയും കാർബൺ ഡയോക്സൈഡ് കൂട്ടുകയും ചെയ്തെന്ന് തോന്നുന്നു. കാരണം16000 അടി ഉയരത്തിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്.അവയവ മാഫിയ തട്ടി കൊണ്ടുപോകുന്നതും മഞ്ഞുമലയിൽ ഒറ്റക്കലയുന്നതും ഒക്സിജൻ കിട്ടാതെ പിടയുന്നതും തുടങ്ങി പരസ്പര ബന്ധമില്ലാത്ത ചിന്തകളും കാഴ്ചകളും തലക്കകത്ത് മൂളിപ്പറക്കുകയാണ്.

എങ്ങനെയെങ്കിലുമൊന്ന് ഉറങ്ങിയാൽ ഈ മുടിഞ്ഞ ചിന്തകൾ മാറുമെന്നറിയാം പക്ഷെ ഉറക്കം ഒട്ടുമേ വരുന്നില്ല. എൻ്റെ ബാഗിൽ കുറച്ച് മദ്യമുണ്ട് അതെടുത്ത് കഴിച്ചാൽ ഉറങ്ങാൻ പറ്റിയേക്കും അതെടുത്താലോ എന്നാലോചിച്ചപ്പോൾ തന്നെ ശർദ്ദിക്കാൻ ഓക്കാനിച്ചു.ആ ചിന്ത അതോടെ ഇല്ലാതായി. ഇത്തരം സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണ്ടത് തലേ ദിവസം ഉറങ്ങിയ സ്ഥലത്തെ ഉയരത്തിലേക്ക് തിരിച്ചിറങ്ങുക എന്നതാണ്.

ഇന്നലെ ഞാൻ 10,000 അടി ഉയരത്തിലായിരുന്നു അത്രയും താഴേക്ക് ഇപ്പോൾ ഇറങ്ങുക അസാദ്ധ്യമാണ്. സഹയാത്രികരായ രണ്ട് യുവാക്കളും എന്നെക്കാൾ മോശം അവസ്ഥയിൽ കിടക്കുകയാണ്. നേരം വെളുക്കും മുമ്പ് ഈ മഞ്ഞ് മലയിൽ ഞാനില്ലാതാകുമോ എന്ന ഭയം എന്നെ വല്ലാതെ വരിഞ്ഞ് മുറുക്കിക്കഴിഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഞാനാ ലോറിയിൽ കണ്ണടച്ചിരുന്നു

( തുടരും)

(ലേഖനം മുൻ ഭാഗം ഇവിടെ വായിക്കാം)

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News