5 May 2024

മദ്യപാനിയല്ല, ഇത് ഓട്ടോ ബ്യൂവറി സിൻഡ്രോം; രക്തത്തിൽ മദ്യത്തിന്റെ അംശം, പക്ഷേ ലഹരി ബാധിക്കില്ല

രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി ബാധിക്കില്ലെന്നതാണ് ഈ അവസ്ഥയുടെ ദോഷം.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. പോലീസ് പിടിക്കുക കൂടി ചെയ്താൽ ഊരിപ്പോരാൻ വലിയ പാടാണ്. എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ച ആളെ പിടികൂടിയെങ്കിലും ഒടുവിൽ പോലീസ് അയാളെ കുറ്റവിമുക്തനാക്കി. ബെൽജിയത്തിലെ ബ്രജസിലാണ് സംഭവം. അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ബെൽജിയം സ്വദേശിയെ പോലീസ് പിടികൂടിയത്. ബെൽജിയത്തിലെ ഒരു ബ്രൂവറിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്.

മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ യുവാവിന് എതിരെ ആയതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, അപൂർവ്വമായ ഒരു രോഗാവസ്ഥയാണ് യുവാവിനുള്ളതെന്നാണ് കോടതിയിൽ യുവാവിന്റെ അഭിഭാഷകൻ വിശദമാക്കിയത്. ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിനുള്ളതെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. പിന്നാലെ നടത്തിയ വ്യത്യസ്ത ലാബ് പരിശോധനകളിൽ ഇക്കാര്യം വ്യക്തമാവുകയും ചെയ്തതോടെ കോടതി യുവാവിനെ വിട്ടയ്ക്കുകയായിരുന്നു. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി യുവാവിനെ ബാധിക്കില്ലെന്നതാണ് ഈ അവസ്ഥയുടെ ദോഷം.

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിലേ അതേ അളവ് എഥനോൾ ഒരാളുടെ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ് ഈ രീതി. എന്നാൽ ഇവയിൽ നിന്നുള്ള ലഹരി ഇവരെ ബാധിക്കുകയില്ല. ഗട്ട് ഫെർമെന്റേഷൻ സിൻഡ്രോം എന്ന പേരിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്. ദഹന വ്യവസ്ഥയിലും വായിലും മൂത്രനാളികളിലുമുള്ള ബാക്ടീരിയുടേയും ഫംഗസിന്റേയും സാന്നിധ്യം മൂലം ശരീരത്തിൽ എഥനോൾ ഉൽപാദിപ്പിക്കുന്നതാണ് ഈ അവസ്ഥയുള്ളവരിൽ സംഭവിക്കാറ്. ഇത് രക്തത്തിലെ ആൽക്കഹോൾ അളവ് അമിതമായ ഉയർത്തും. വളരെ അപൂർവ്വം പേരിലാണ് ഈ അവസ്ഥ തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രമേഹം അടക്കം മറ്റ് ചില അവസ്ഥകളുടെ ഭാഗമായും ചിലരിൽ ഈ രോഗാവസ്ഥ കാണാറുണ്ടെന്നാണ് ക്ലിനിക്കൽ ബയോളജിസ്റ്റുകൾ വിശദമാക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News