2 January 2025

വിരമിക്കാനൊരുങ്ങി ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ

2020ൽ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4x100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു.

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു. പാരിസ് ഒളിംപിക്സിന് ശേഷമാവും ഫ്രെയ്സർ വിരമിക്കുക. 37കാരിയായ താരം എക്കാലത്തെയും മികച്ച സ്പ്രന്റർമാരിൽ ഒരാളാണ്. 2008, 2012 ഒളിംപിക്സുകളിൽ 100 മീറ്റർ ഓട്ടത്തിൽ ഷെല്ലി ഫ്രെയ്സറാണ് ചാമ്പ്യൻ.

2020ൽ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4×100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് വേദികളിൽ മൂന്ന് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ ഷെല്ലി നേടിയിട്ടുണ്ട്. അതിൽ അഞ്ച് തവണയും 100 മീറ്റർ ഓട്ടത്തിലാണ് ഷെല്ലി സുവർണ നേട്ടം ആഘോഷിച്ചത്.

താൻ ഇപ്പോൾ തുടർച്ചയായി പരിശീലനത്തിന് പോകുന്നില്ല. തന്റെ കുഞ്ഞിന് അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. 2008ൽ താൻ വിവാഹിതയായി. എങ്കിലും തന്റെ പങ്കാളി തനിക്കു വേണ്ടി ഏറെ ത്യാ​ഗങ്ങൾ സഹിച്ചു. ഇപ്പോൾ തന്റെ പിന്തുണ കുടുംബത്തിന് ആവശ്യമാണെന്നും ഷെല്ലി വ്യക്തമാക്കി. “നമ്മൾ ഒരു ട്രാക്കിൽ ചവിട്ടി മെഡലുകൾ നേടിയാൽ മാത്രം പോരാ, നിങ്ങളുടെ പിന്നാലെ വരുന്ന അടുത്ത തലമുറയെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം, അവർക്ക് സ്വപ്നം കാണാനും വലിയ സ്വപ്നം കാണാനും അവസരം നൽകണം.” ഷെല്ലി കൂട്ടിച്ചേർത്തു.

Share

More Stories

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ സിനിമ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ; ഈ മാസം തീയേറ്ററുകളിലേക്ക്

0
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്....

അധികം വൈകാതെ ട്രംപും മസ്‌കും അടിച്ചുപിരിയും; പ്രവചനവുമായി ടൈം ട്രാവലര്‍

0
അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ വളരെ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത് ആഗോളസമ്പന്നനായ വ്യവസായി ഇലോണ്‍ മസ്‌കിനാണ് എന്നതില്‍ സംശയമില്ല. ട്രംപ് സര്‍ക്കാരിലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത്...

ന്യൂ ഓർലിയാൻസിൽ കാർ ഇടിച്ചുനിരത്തി പത്തുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു

0
യുഎസ്: പുതുവത്സര ദിനത്തിൽ ന്യൂ ഓർലിയാൻസിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് പത്തുപേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. WGNO അനുസരിച്ച് ഏകദേശം പുലർച്ചെ 3:15 ന് പിക്കപ്പ് ട്രക്ക്...

തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു

0
തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു. കർണാടകയിലെ കറാവലി അഥവാ തുളുനാട്ടിലെ ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിൻ്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. സാഹിത്യ അക്കാദമി...

ഉരുൾപ്പൊട്ടൽ പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കലിനും, നിർമ്മാണ മേൽനോട്ടം കിഫ്കോണിനും

0
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൻ്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ...

കുട്ടികളുൾ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ

0
ഉത്തർപ്രദേശിലെ ലക്‌നൗവിൽ 24കാരൻ അമ്മയെയും നാല്‌ സഹോദരിമാരെയും കൊലപ്പെടുത്തി. ഒരു ഹോട്ടലിലാണ്‌ ബുധനാഴ്‌ച രാവിലെയോടെ കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. മരിച്ച കുട്ടികളിൽ 9,...

Featured

More News