12 October 2024

കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി; അന്വേഷണം തുടങ്ങി

ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടത്

പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷണം പോയത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് കിരീടം മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്.

ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മിച്ചിരുന്നത്. വ്യാഴാഴ്‌ച ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അനാരിയെന്ന ആളാണ് ക്ഷേത്രം നിര്‍മിച്ചത്. നൂറ് വാതിലുകളുമായിട്ടായിരുന്നു ക്ഷേത്രത്തിൻ്റെ നിര്‍മാണം. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്‌മണ്‍ സെന്‍ ക്ഷേത്രം പുതുക്കിപ്പണിതു. സന്ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്ന് മോദി വാഗ്ദാനം ചെയ്‌തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Share

More Stories

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ഡാറ്റാ ചോര്‍ച്ച; വിശദമായറിയാം

0
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. അടുത്തിടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിൻ്റെ വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് ഇരയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിച്ചെടുത്ത ശേഷം ഹാക്കര്‍മാര്‍...

ഒരുതുള്ളി മദ്യം കുടിക്കാതെ ലഹരിയിൽ യുവാവ്; 25 വർഷമായി അപൂർവ രോഗത്തോട് പോരാട്ടം

0
മദ്യം തൊടാതെ 24 മണിക്കൂറും ലഹരിയിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥയിലൂടെയാണ് യുഎസിൽ നിന്നുള്ള മാത്യു ഹോഗ് കടന്നുപോകുന്നത്. അപൂർവ രോഗമായ ഗട്ട് ഫെർമെൻ്റേഷൻ സിന്‍ഡ്രോം എന്ന ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണ് മാത്യുവിന് ആശങ്കയാകുന്നത്....

ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ വ്യവസായ സാന്നിധ്യം; രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി നോയൽ ടാറ്റ പുതിയ ചെയർമാൻ

0
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ...

ഉറുമ്പുകൾ ഉറങ്ങാറില്ല; ഉറുമ്പുകളുടെ ആക്രമണത്തില്‍ പീഡിതരായി ഗ്രാമവാസികൾ

0
തമിഴ്‌നാട്ടിലെ കരന്തമല മലനിരകളുടെ താഴ് വരയിലാണ് വേലായുധംപെട്ടി ഗ്രാമം. കന്നുകാലിവളര്‍ത്തലും കൃഷിയുമൊക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. തണുപ്പും പച്ചപ്പും നിറഞ്ഞ ഗ്രാമം പുറംലോകത്തിന് ഒരു സ്വര്‍ഗ്ഗമെന്ന് തോന്നിയാലും ആ ഗ്രാമത്തിലെ ജനങ്ങള്‍...

ഹാക്കിങ് സാധ്യത; മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

0
മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍ ഭീഷണിയെക്കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). എഡ്‌ജ് ബ്രൗസറില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ്...

ഹാൻ കാങ്; ദക്ഷിണ കൊറിയയുടെ ആദ്യത്തെ സാഹിത്യ നോബൽ സമ്മാന ജേതാവായി

0
ന്യൂഡൽഹി: ഒരു സ്ത്രീ തൻ്റെ ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെ അവകാശം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ, വിവേകശൂന്യവും ചൂഷണ രഹിതവുമായ പുരുഷാധിപത്യ സമൂഹത്തിൽ സങ്കടത്തിലേക്ക് എത്തുകയാണ്. "ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും...

Featured

More News