ഒരിക്കൽ കൂടി ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട് നോര്‍വേയുടെ മാഗ്നസ് കാൾസന്‍. ഇന്ന് നടന്ന ഫൈനലില്‍ റഷ്യയുടെ യാൻ നീപോംനീഷിയാണ് കാൾസന്‍ അനായാസം മറികടന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് കാൾസന്‍ ലോക ചെസ് ചാമ്പ്യനാവുന്നത്.
ദുബായ് എക്‌സിബിഷൻ സെന്‍ററിൽ 11 ഗെയിമുകളില്‍ നാലെണ്ണം ജയിച്ച് ഏഴര പോയിന്‍റോടെയാണ് കാൾസന്‍റെ നേട്ടം. മുൻപ് 1921ൽ ക്യൂബക്കാരനായ ജോസ് റൗൾ കാപ്ബ്ലാങ്കയാണ് ഈ നേട്ടം കൈവരിച്ചത്.
2013ല്‍ നടന്ന ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ വിശ്വാനാഥന്‍ ആനന്ദിനെ കീഴടക്കിക്കൊണ്ടാണ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. പിന്നാലെ 2014ലും വിശ്വനാഥന്‍ ആനന്ദിന് കാള്‍സന് മുന്നില്‍ അടി പതറി. അതിന് ശേഷം 2016ല്‍ റഷ്യയുടെ സെര്‍ജി കര്യാകിന്‍, 2018ല്‍ അമേരിക്കയുടെ കരുവാന എന്നിവരേയുമാണ് കാള്‍സന്‍ പരാജയപ്പെടുത്തിയത്.























