4 October 2024

മനാഹെൽ അൽ ഒതൈബിക്ക് ജയിൽ വാസത്തിനിടെ ആക്രമണം

സൗദി മനുഷ്യാവകാശ കമ്മിഷനെ ഈ ആക്രമണത്തെക്കുറിച്ച് അവർ അറിയിച്ചിട്ടുണ്ടെന്നും കുടുംബം

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സൗദി അറേബ്യൻ ഫിറ്റ്നസ് ട്രെയിനർ മനാഹെൽ അൽ ഒതൈബിക്ക് ജയിലിൽ ആക്രമണമേറ്റതായി റിപ്പോർട്ട്. ദ ഗാർഡിയൻ പത്രമാണ് മനഹെലിൻ്റെ മുഖത്ത് കുത്തേറ്റതായി റിപ്പോർട്ട് ചെയ്‌തത്. ജയിലിൽ സഹതടവുകാരി പേന ഉപയോഗിച്ച് കുത്തിയതാണെന്നാണ് വിവരം.

2022 നവംബർ മാസത്തിലാണ് മനഹെൽ അറസ്റ്റിലായത്. സമൂഹത്തിൽ പുരുഷ രക്ഷിതാക്കളുടെ ആധിപത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് #IAmMyOwnGuardian എന്ന ഹാഷ്‌ടാഗ് പ്രചരിപ്പിച്ചതിൻ്റെ പേരിലാണ് മനുഷ്യാവകാശ പ്രവർത്തകയായ മനഹെലിനെയും സഹോദരിമാരായ മറിയ, ഫൗസിയ എന്നിവരെയും അറസ്റ്റ് ചെയ്‌തത്. ഭീകരവാദ കുറ്റം ചുമത്തിയാണ് മനഹെലിന് 11 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടത്. രഹസ്യ വിചാരണയിലൂടെ ആയിരുന്നു ഈ ശിക്ഷാ വിധി.

തൻ്റെ മുഖത്ത് കുത്തേറ്റതായി മനഹെൽ കുടുംബത്തെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. സൗദി മനുഷ്യാവകാശ കമ്മിഷനെ ഈ ആക്രമണത്തെക്കുറിച്ച് അവർ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ജയിൽ വാസത്തിനിടയിൽ സഹതടവുകാർ മനഹെലിനെ ക്രൂരമായി പീഡിപ്പിച്ചതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ മനഹെലിന് കുടുംബത്തെ കാണാനുള്ള അവസരം നൽകാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

“മനഹെൽ വളരെ ഭയന്നിരുന്നു. പക്ഷേ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ധൈര്യമുണ്ടായിരുന്നു,” -സഹോദരി ഫൗസിയ പറഞ്ഞു. ബഹ്റൈനിലേക്ക് കടന്നതിനാലാണ് ഫൗസിയ അറസ്റ്റിൽ നിന്ന് ഒഴിവായത്. സൗദി ഭരണകൂടം മനഹെലിനെതിരായ ഈ ആക്രമണത്തെ അവഗണിക്കുകയാണെന്ന് സൗദിയിലെ മനുഷ്യാവകാശ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എഎൽക്യുഎസ്‌ടി പ്രവർത്തക ലിന അൽ ഹത്‌ലോൽ ആരോപിച്ചു.

Share

More Stories

യുവത്വം ഉണ്ടാവാൻ ചികിത്സ; വയോധികരെ കബളിപ്പിച്ച് 35 കോടിരൂപ തട്ടി ദമ്പതികൾ

0
പ്രായമാകുന്ന ആളുകൾക്ക് വീണ്ടു ചെറുപ്പത്തിലേക്ക് മടങ്ങിവരാനുള്ള അമൃത് നൽകാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മോഹിപ്പിക്കിന്ന ഒരു വാഗ്‌ദാനമായി തോന്നിയേക്കാം. കാര്യം ഒരിക്കലും നടക്കാത്ത ആണെങ്കിലും കാൺപൂരിൽ ഡസൻ കണക്കിന് വയോധികരാണ് ചെറുപ്പമാക്കാമെന്ന വാഗ്ദാനവും...

‘സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ മോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു’; ആരോപണം ഗുരുതരം

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്ത്. സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു...

ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ട്രെയിൻ; പക്ഷെ യാത്ര ചെയ്യാൻ കുറച്ച് ധൈര്യം വേണം

0
ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിൻ എന്ന വിശേഷണത്തിന് അർഹമായത് കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡ് വരെ പോകുന്ന വിവേക് എക്സ്പ്രസ്സാണ്. 4000 കിലോമീറ്ററോളം ദൂരം താണ്ടുന്ന ഈ ട്രെയിൻ, ഇന്ത്യയുടെ ഏറ്റവും...

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

0
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മിയാസാക്കി വിമാനത്താവളം അടച്ചിടേണ്ടിവന്നു. അപകടത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...

ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

0
ഇന്ത്യൻ കുടുംബങ്ങളിൽ അവധിക്കാല യാത്രകൾക്കായി ജെൻ Z, ജെൻ ആൽഫ തലമുറകൾ നേതൃത്വം നൽകുന്നതായി പുതിയ സർവേ റിപ്പോർട്ട്. 93 ശതമാനത്തിലേറെ യുവജനങ്ങൾ കുടുംബത്തോടൊപ്പമുള്ള ട്രിപ്പുകൾക്ക് പ്ലാൻ ചെയ്യുന്നതായാണ് 'സ്മോൾ വോയ്‌സ്, ബിഗ്...

ബാങ്കില്‍ ജോലിചെയ്യുന്നവർ വിവാഹിതരായി; ഒപ്പം പണിയും പോയി

0
വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന യുവതിയും യുവാവും പരസ്പരം വിവാഹിതരായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഓഗസ്റ്റില്‍ വിവാഹിതരായ ദമ്പതികളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ "റോമിയോ ആന്‍ഡ് ജൂലിയറ്റ്" എന്ന് വിശേഷിപ്പിച്ചിരുന്നു. വിവാഹിതരായതിനു പിന്നാലെ,...

Featured

More News