ഇന്ത്യയിൽ മൊബൈൽ ഡാറ്റാ നിരക്ക് കൂടും; വേഗത്തിന് വില കൂട്ടാൻ ഒരുങ്ങി കമ്പനികൾ

നിലവിൽ തിരഞ്ഞെടുക്കപ്പെട്ട റീച്ചാർജ് പ്ലാനുകള്‍ക്ക് 5ജിയുടെ അണ്‍ലിമിറ്റഡ് ഓഫർ ടെലിക്കോം കമ്പനികളായ എയർടെല്ലും ജിയോയും നല്‍കുന്നുണ്ട്.

ലോകത്ത് ഏറ്റവും ചീപ്പ്‌ ആയി ഇന്റർനെറ്റ്‌ ലഭ്യമാകുന്നത് ഇന്ത്യയിലാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇന്റർനെറ്റ്‌ സേവനം. 2024ന്റെ പകുതിയോടെ 5ജിയുടെ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ നിർത്തലാക്കി താരിഫ് ഉയർത്താന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. താരിഫ് വർധിപ്പിച്ചുകൊണ്ട് വരുമാന വളർച്ചയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട റീച്ചാർജ് പ്ലാനുകള്‍ക്ക് 5ജിയുടെ അണ്‍ലിമിറ്റഡ് ഓഫർ ടെലിക്കോം കമ്പനികളായ എയർടെല്ലും ജിയോയും നല്‍കുന്നുണ്ട്.

എന്നാൽ ഉയർന്ന ഉപഭോക്തൃ ഏറ്റെടുക്കലിന്റേയും 5ജി നിക്ഷേപങ്ങളുടേയും ചെലവ് തിരിച്ചുപിടിക്കുന്നതിനായി എയർടെല്ലും ജിയോയും ആർഒസിഇ (മൂലധനത്തില്‍ നിന്നുള്ള വരുമാനം) 20 ശതമാനമാക്കി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവില്‍ രണ്ട് കമ്പനികളും പ്രത്യേക 5ജി പ്ലാനുകള്‍ നല്‍കുന്നില്ല. ഇതിന് ഉടന്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജി പ്ലാനുകളേക്കാള്‍ ചെലവേറിയതായിരിക്കും 5ജി പ്ലാനുകള്‍. വില വർധനവിനൊപ്പം ഡാറ്റയിലും മാറ്റമുണ്ടായേക്കും. 30 മുതല്‍ 40% വരെ അധിക ഡാറ്റ ലഭ്യമാകുമെന്നാണ് സൂചനകള്‍.

എയർടെല്ലിന് പ്രതിമാസം ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി 200 രൂപയാണ് ലഭിക്കുന്നത്. ഇത് 250 രൂപയാക്കി വർധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 5ജി ഉപയോക്താക്കളുടെ എണ്ണത്തിലും സ്ഥിരതയാർന്ന ഉയർച്ച രാജ്യത്ത് രേഖപ്പെടുത്തുന്നുണ്ട്. 125 ദശലക്ഷം 5ജി ഉപയോക്താക്കളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് 200 മില്യണാക്കി ഉയർത്തുക എന്ന ലക്ഷ്യമാണ് രണ്ട് കമ്പനികള്‍ക്കുമുള്ളത്. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിഐയും 5ജി ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...