7 July 2024

ലോകം നേടിയ നീലപ്പട; ഒന്നുകാണാൻ മുംബൈ അറബിക്കടൽ തീരത്ത് മഴ നനഞ്ഞ് ജനസാഗരം

ടി-20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ മുംബൈയില്‍ തടിച്ചുകൂടിയത് വൻജനസാഗരം. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലാണ് ടീം വിക്ടറി പരേഡ്. വിക്ടറി പരേഡിനും തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കുമായാണ് ഉച്ചകഴിഞ്ഞത് മുതൽ ജനം തടിച്ചുകൂടിയത്.

കനത്ത മഴയെ വകവയ്ക്കാതെ പതിനായിരങ്ങളാണ് അറബിക്കടലിൻ്റെ തീരത്ത് അണിനിരന്നത്. വിക്ടറി പരേഡിന് മുന്നോടി ആയിട്ടാണ് ടീം ഇന്ത്യ മുംബൈയിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ്. മഴയെ വകവയ്ക്കാതെ രോഹിത്തിനെയും സംഘത്തെയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഓപ്പണ്‍ -ടോപ് ബസിലാണ് പരേഡ് . ഇന്ത്യന്‍ ടീമിൻ്റെ ജഴ്‌സിയുടെ നിറത്തിലുള്ള ബസില്‍ ടീം കിരീടം ചൂടി നില്‍ക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ ഈ ബസ്സിലാണ് ടീം യാത്ര ചെയ്‌തത്‌. മുംബൈ വാംഖഡെ സ്റ്റേഡിയം വൈകുന്നേരത്തോടെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. മുംബൈ റെയില്‍വേ സ്‌റ്റേഷനിലടക്കം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News