20 May 2024

പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ.

സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്.

ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴിയുള്ള നിയമനം), സ്റ്റാഫ് നഴ്സ് ഗ്രേഡ് II.

സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്( പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം).

എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ഒന്നാം എൻ സി എ വിജ്ഞാപനം. അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്. രണ്ടാം എൻസിഎ വിജ്ഞാപനം പ്രീ പ്രൈമറി ടീച്ചർ (പുരുഷൻ). രണ്ടാം എൻസിഎ വിജ്ഞാപനം കെയർടേക്കർ (പുരുഷൻ). അഞ്ചാം എൻസിഎ വിജ്ഞാപനം സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II, ആറാം എൻ സി എ വിജ്ഞാപനം- ഹൈസ്കൂൾ ടീച്ചർ അറബിക്, ഏഴാം എൻ സി എ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ അറബിക്, ഒന്നാം എൻസിഎ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ ഉറുദു, അഞ്ചാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു.

അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ. വിജ്ഞാപനം 30.05.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News