രാജസ്ഥാൻ ഒരിടവും ഇന്ദ്ര കുമാർ എന്നത് ഒരു പേരും മാത്രമാണ്

ആ ഒമ്പതു വയസ്സുകാരൻ എന്തറിഞ്ഞില്ലെന്നാണ്? ഇന്ത്യ 75 സ്വതന്ത്ര വർഷങ്ങൾ ആഘോഷിക്കുമ്പോഴും ഇവിടെ സവർണനും അവർണനും പ്രത്യേകം പ്രത്യേകം മൺകുടങ്ങളുണ്ടെന്നോ?

| ഹരിമോഹൻ

“100 വർഷങ്ങൾക്കു മുൻപ് സ്കൂളിൽ സവർണ ഹിന്ദുക്കൾക്കു വേണ്ടി വെച്ചിരുന്ന പാത്രത്തിലെ വെള്ളം കുടിക്കുന്നതിൽ നിന്ന് എന്റെ പിതാവിനെ വിലക്കിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ജീവൻ പോകാതിരുന്നത് ഒരത്ഭുതമാണ്.”

ലോക്സഭാ സ്പീക്കറായിരുന്ന, കേന്ദ്രമന്ത്രിയായിരുന്ന മീരാ കുമാർ ഇന്നലെ പറഞ്ഞതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന മീരയുടെ പിതാവ് ജഗ്‌ജീവൻ റാം ആണ്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിരോധമന്ത്രിയും ആയിരുന്ന ജഗ്‌ജീവൻ റാം. അതിനേക്കാളുപരി ബാബുജി എന്നറിയപ്പെട്ടിരുന്ന ജഗ്‌ജീവൻ റാം ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിലെ അംഗമായിരുന്നു.

100 വർഷങ്ങൾക്കു മുൻപു നടന്നൊരു സംഭവത്തെക്കുറിച്ച് മീര ഇന്നലെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമേയുള്ളൂ. 100 വർഷങ്ങൾക്കിപ്പുറം മാറ്റമില്ലാത്ത ആ കാഴ്ച മീര കണ്ടു. സവർണർക്കു വേണ്ടി രാജസ്ഥാനിലെ ഒരു സ്കൂളിൽ കരുതിവെച്ചിരുന്ന മൺകുടത്തിലെ വെള്ളം കുടിച്ചതിനു ദളിതനായ ഒമ്പതു വയസ്സുകാരൻ ഇന്ദ്ര കുമാറിനെ ‘ഉന്നതകുല ജാതനായ’ ഒരധ്യാപകൻ ക്രൂരമായി മർദ്ദിച്ചു കൊന്ന കാഴ്ച.


ജഗ്‌ജീവൻ റാമിനെ തന്റെ സവർണ അധ്യാപകർ വിലക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിൽ നിന്ന് ഒരുപാടകലെയായിരുന്നു. പക്ഷേ, ചോര കട്ടപിടിച്ച ഇന്ദ്ര കുമാറിന്റെ മുഖം ഇന്ത്യ കാണുമ്പോൾ ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങേണ്ടുന്ന ദിവസമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഓഗസ്റ്റ് 13.

ഇന്ദ്ര കുമാറിന്റെ കൊലയിൽ കേസെടുത്ത പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ കൂടി വായിക്കണം. അതിലെഴുതിയിട്ടുണ്ടു കൊലയ്ക്കു പ്രേരിപ്പിച്ച കാരണം. “ഇന്ദ്ര കുട്ടിയായിരുന്നു. അവൻ വെള്ളമെടുത്ത മൺകുടം സവർണ ജാതിയിലുള്ള അധ്യാപകനു വേണ്ടി വെച്ചിരുന്നതായിരുന്നു. അതുകൊണ്ടാണ് ചലിൽ സിംഗിനു വേണ്ടി വെച്ചിരുന്ന മൺകുടത്തിലെ വെള്ളം ഇന്ദ്ര കുമാർ അറിയാതെ കുടിച്ചത്.” പട്ടികജാതി/പട്ടികവർഗ വിഭാഗകർക്കെതിരായ അതിക്രമം തടയാൽ നിയമപ്രകാരം കേസെടുത്തു തയ്യാറാക്കിയ എഫ്.ഐ.ആറിലെ വാചകങ്ങളാണ്.

ആ ഒമ്പതു വയസ്സുകാരൻ എന്തറിഞ്ഞില്ലെന്നാണ്? ഇന്ത്യ 75 സ്വതന്ത്ര വർഷങ്ങൾ ആഘോഷിക്കുമ്പോഴും ഇവിടെ സവർണനും അവർണനും പ്രത്യേകം പ്രത്യേകം മൺകുടങ്ങളുണ്ടെന്നോ? സവർണന്റെ കുടത്തിലെ വെള്ളമെടുത്താൽ അവർണനെ തല്ലിക്കൊല്ലാമെന്നോ?

ജഗ്‌ജീവൻ റാമിന്റെ ജീവൻ നഷ്ടപ്പെടാതിരുന്നത് മീരയ്ക്ക് ഒരത്ഭുതമായിരുന്നെങ്കിൽ, 100 വർഷങ്ങൾക്കു ശേഷം ഇന്ദ്ര കുമാറിന്റെ ജീവൻ പൊലിഞ്ഞതിനെ നമ്മൾ അത്ഭുതമായിക്കാണണോ? ഒരുതരി അത്ഭുതം പോലും വേണ്ട.

പക്ഷേ, ഇന്നിതിനെ അത്ഭുതമായിക്കാണുന്ന മനുഷ്യർ തിരിച്ചറിയേണ്ട ചിലത് ആ കുഞ്ഞുശരീരത്തിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ജാതി ഒരു യാഥാർഥ്യമാണെന്ന്. 100 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന അതേ ജാതിവെറി ഏറിയും കുറഞ്ഞും പലയിടങ്ങളിലായി ഇവിടെ നിലനിൽക്കുന്നുണ്ടെന്ന്.

രാജസ്ഥാൻ ഒരിടവും ഇന്ദ്ര കുമാർ എന്നത് ഒരു പേരും മാത്രമാണ്. സ്വാതന്ത്ര്യം എത്രയൊക്കെ അമൃത മഹോത്സവമാക്കിയാലും, ഏതൊക്കെ ഇടങ്ങളിൽ ദേശീയ പതാകകൾ ഉയർന്നാലും ഇവിടെ സവർണന്റെ കുടമുണ്ട്, ആ കുടത്തിലെ വെള്ളത്തിനു ദളിതനോട് അയിത്തവുമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...