16-ആം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിലെ ഒരു ദശലക്ഷം പൗണ്ട് ($ 1.3 ദശലക്ഷം) മതിപ്പ് വിലയുള്ള ഒരു ജോടി അപൂർവ മത്സ്യ ജാറുകൾ ലേലത്തിൽ £ 9.6 ദശലക്ഷത്തിന് ($ 12.5 ദശലക്ഷം) വിറ്റു. ജിയാജിംഗ് ചക്രവർത്തിക്ക് വേണ്ടി നിർമ്മിച്ച പോർസലൈൻ ജാറുകൾ 10ലധികം കളക്ടർമാർക്കിടയിൽ 20 മിനിട്ടുകളിൽ അധികസമയം ലേല യുദ്ധത്തിന് കാരണമായി. ഒടുവിൽ ഏഷ്യയിലെ ഒരു സ്വകാര്യ കളക്ടർക്ക് വിറ്റുവെന്ന് ലേല സ്ഥാപനമായ സോത്ത്ബി ബുധനാഴ്‌ചത്തെ പ്രസ്‌താവനയിൽ പറയുന്നു.
“ഈ ശ്രദ്ധേയമായ ഫലം ഈ വർഷം ലോകമെമ്പാടും ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും ഉയർന്ന വിലയുള്ള ചൈനീസ് കലാസൃഷ്ടിയാക്കി മാറ്റുന്നു,” -സോത്ത്ബൈസ് പറഞ്ഞു.
ലേലത്തിൽ കവറുകളുള്ള ഒരു ജോടി മത്സ്യ പാത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടുവെന്നത് ലോട്ടിൻ്റെ ആകർഷണത്തിൻ്റെ ഭാഗമായിരുന്നു. ഒരുമിച്ച് പരിപാലിക്കപ്പെടുന്ന മറ്റൊരു കവർ ജോഡി മാത്രമേയുള്ളൂ. അവ പാരീസിലെ മ്യൂസി ഗുയിമെറ്റിൻ്റെ കൈവശമുണ്ട്.
കൂടാതെ, അറിയപ്പെടുന്ന മൂന്ന് ഒറ്റ ജാറുകൾ മാത്രമാണ് ഇപ്പോഴും കവറുകൾ ഉള്ളൂ. അവയെല്ലാം സ്വകാര്യ ശേഖരങ്ങളിലാണ്. സോഥെബിയുടെ അഭിപ്രായത്തിൽ ഒരു ജർമ്മൻ കുടുംബ ശേഖരത്തിൽ കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലും ഈ ജോഡി ഉണ്ടായിരുന്നു.
“രണ്ടാം ലോകമഹാ യുദ്ധസമയത്ത് വീസ്ബാഡനിലെ കുടുംബവീട് നശിപ്പിക്കപ്പെടുന്നതിന് മുമ്പ് കുടുംബത്തിൻ്റെ കലാ ശേഖരത്തിനൊപ്പം ജാറുകൾ സുരക്ഷിതമായി നീക്കം ചെയ്യപ്പെട്ടതിനാൽ അതിൻ്റെ അതിജീവനം അത്ഭുതകരമല്ല,” ലേലശാല പറഞ്ഞു.
1522- 1566 കാലഘട്ടത്തിൽ ജിയാജിംഗ് ചക്രവർത്തിയുടെ ഭരണകാലത്താണ് മീൻ പാത്രങ്ങൾ എന്ന് വിളിക്കപ്പെടുന്നത്. സോഥെബൈസ് പറയുന്നതനുസരിച്ച് പോർസലൈൻ ഉൽപാദനത്തിൽ വലിയ മുന്നേറ്റം പ്രകടമാക്കി. അത് “ഈ കാലഘട്ടത്തിൽ നിർമ്മിച്ച ‘മത്സ്യപാത്രങ്ങളുടെ’ മഹത്വം ഉയർത്തിക്കാട്ടുന്നു.
താമരയും മറ്റ് ചെടികളും നിറഞ്ഞ കുളങ്ങളിലൂടെ പൊങ്ങിക്കിടക്കുന്ന സ്വർണ്ണ കരിമീൻ, ജാറുകളുടെ സവിശേഷതയാണ്.
“ചക്രവർത്തി ഒരു ഭക്തനായ ദാവോയിസ്റ്റായിരുന്നു. നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിൻ്റെ പ്രതിച്ഛായ എന്ന നിലയിൽ മത്സ്യം ദാവോയിസ്റ്റ് ചിന്തയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. അവ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന സന്തുഷ്ടവും അശ്രദ്ധവുമായ ജീവിതത്തിൻ്റെ പ്രതീകങ്ങളായി കണക്കാക്കപ്പെട്ടിരുന്നു,” -സോത്ത്ബൈസ് പറഞ്ഞു.
ചൈനീസ് സെറാമിക്‌സിൻ്റെ വിപണി കുറച്ചുകാലമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സോത്ത്ബൈസ് ഏഷ്യയിലെ ചൈനീസ് കലാസൃഷ്ടികളുടെ ചെയർമാൻ നിക്കോളാസ് ചൗ 2017ലെ ഒരു അഭിമുഖത്തിൽ CNN-നോട് ഇക്കാര്യം പറഞ്ഞിരുന്നു.
“ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നാടകീയമായ ഉയർച്ചയ്ക്ക് ശേഷം പ്രത്യേകിച്ച് 1990കളുടെ അവസാനം മുതൽ ഈ മേഖലയിലെ വിലകളിലെ അമ്പരപ്പിക്കുന്ന വർധനയാണ് കണ്ടത്,” -അദ്ദേഹം പറഞ്ഞു. ചൈനീസ് ചരിത്രത്തിൽ സെറാമിക്‌സിൻ്റെ പ്രാധാന്യവും ചൗ വിശദീകരിച്ചു.
“ചൈനയിൽ സെറാമിക്‌സിന് എല്ലായ്പ്പോഴും പ്രധാന സ്ഥാനമുണ്ട്. മറ്റെവിടെയെങ്കിലും ഇത്തരം പാരമ്പര്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മിഡിൽ ഈസ്റ്റിൽ, യൂറോപ്പിൽ- ചൈനയിലെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്,” -അദ്ദേഹം പറഞ്ഞു.
“ചൈനക്കാർ കാലക്രമേണ സാങ്കേതികവിദ്യ പരിഷ്‌കരിച്ചു. അവരുടെ മുന്നേറ്റങ്ങൾ ലോകത്ത് മറ്റെവിടെയും സമാനതകൾ ഇല്ലാത്തതാണ്.” -അദ്ദേഹം കൂട്ടിച്ചേർത്തു.