19 March 2026

കവടിയാർ കൊട്ടാരത്തിൽ കവർച്ച; രണ്ട് കോടി മൂല്യമുള്ള സ്വർണം മോഷ്‌ടിച്ചു

നഷ്‌ടമായവയിൽ പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച അമൂല്യമായ ആഭരണങ്ങളാണ് ഉള്ളത്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്‌മി ഭായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ ആണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. നഷ്‌ടമായവയിൽ പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച അമൂല്യമായ ആഭരണങ്ങളാണ് ഉള്ളത്.

കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണ പാദസരം , കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം ഉദ്ദേശം 2 പവൻ, വീതിയുള്ള ഇല ഡിസൈനോട് കൂടിയ 2 വളകൾ ഉദ്ദേശം 4 പവൻ, വീതി കുറഞ്ഞ സ്വർണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവൻ, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും , സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ പിരി ചെയിനും 2.5 പവൻ. സ്വർണ കുഴിമിന്നുമാല ഉദ്ദേശം 5 പവൻ, പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വർണ കമ്മലും ഇല ഡിസൈനോട് കൂടിയ മാട്ടിയും ഉദ്ദേശം 2 പവൻ, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണം ഉദ്ദേശം 6 പവൻ, വളരെ നേർത്ത ചെയിനിൽ പദ്‌മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്‌ത സ്വർണ പതക്കവും ചെയിനും ഉദ്ദേശം 1 പവൻ, ഒരു പവൻ വീത തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെയാണ് മോഷണം പോയത്.

കവടിയാർ കൊട്ടാരത്തിൽ നിലവിൽ രണ്ട് തമ്പുരാട്ടിമാർ മാത്രമാണ് താമസിക്കുന്നത്. ആദിത്യ വർമ്മ തിങ്കളാഴ്‌ച രാത്രിയോടെ കൊട്ടാരത്തിൽ എത്തും.

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News