‘പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട്’: കത്തോലിക്ക കോണ്‍ഗ്രസ്

യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കോതമംഗലത്തെ യുവതിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മരണവും മരണത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്‌താവനയില്‍ പറയുന്നു.

‘പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണ്. ഇതിന് പിന്നില്‍ സംഘടിത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന സൂചന നല്‍കുന്നതാണ് കത്ത്’, -കത്തോലിക്ക കോണ്‍ഗ്രസ് പറയുന്നു.

ഇത് തീവ്രവാദത്തിൻ്റെ മറ്റൊരു മുഖമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വോട്ട് ബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹം ആണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ലെന്നും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസ് പറയുന്നത്.

കോതമംഗലത്ത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന് എഴുതി വെച്ച് 23-കാരി ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ പ്രതി റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റമീസിൻ്റെ മാതാപിതാക്കള്‍ക്ക് എതിരെയും ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും. നിലവില്‍ ഇവര്‍ ഒളിവിലാണ്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ മലാക്ക കടലിടുക്കിനും (Strait of Malacca)....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ...

ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം: ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ പിടിച്ചെടുത്തു; തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ പതാക

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തമായ താവളമായിരുന്ന ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങൾ...

റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച് കാണേണ്ട; ‘സീരീസ്’ ഫീച്ചർ മെറ്റ‌ എത്തിക്കും

ഇൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകൾ കണ്ടെത്താൻ ഉപയോക്താക്കൾ മെനക്കെടാറുണ്ട്....

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു....

‘ഗൾഫിൽ സംഘർഷം’; മൂന്ന് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം വളരെ അപകടകരമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച പുലർച്ചെ കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ്...

കലാപം രൂക്ഷമായതോടെ ബംഗാളിലെ എല്ലാ കമ്മിറ്റികളെയും ടിഎംസി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ സമിതികളെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബുധനാഴ്‌ച പിരിച്ചുവിടുകയും പാർട്ടി ഘടനയുടെ സമഗ്രമായ അവലോകനം...

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് കെ.എസ്.ഇ.ബി വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി...

ഇന്ത്യ vs ന്യൂസിലൻഡ് പരമ്പര ഷെഡ്യൂൾ; മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ചില വലിയ വാർത്തകളുണ്ട്. ടീം ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ...