20 May 2024

ജയമോഹൻ പറഞ്ഞതിൽ പാതി കതിരാണ് , പാതി പതിരും

മലയാളികളുടെ പുതു യുവതയുടെ ഡ്രങ്കൻ ബട്ട് ഇറെസ്പോണ്സിബിൾ ആയ മനോഭാവത്തെയാണ് അയാൾ ചോദ്യം ചെയ്യുന്നത്. തീർച്ചയായും അതൊരു നല്ല വിമർശനം ആണ്. പക്ഷെ അതിനയാൾ പറയുന്ന തമിഴ് മേന്മയുണ്ടല്ലോ അത് വെറും അൽപ്പത്തവും ആണ്.

| രഞ്ജിത് പി തങ്കപ്പൻ

ജയമോഹൻ പറഞ്ഞതിൽ എന്തിനിത്ര അസഹിഷ്ണുത പ്രിയ മലയാളികളേ . ഒന്നു ചിന്തിച്ചാൽ അയാൾ പറഞ്ഞതിൽ പാതി കതിരാണ് , പാതി പതിരും. മലയാളികളുടെ പുതു യുവതയുടെ ഡ്രങ്കൻ ബട്ട് ഇറെസ്പോണ്സിബിൾ ആയ മനോഭാവത്തെയാണ് അയാൾ ചോദ്യം ചെയ്യുന്നത്. തീർച്ചയായും അതൊരു നല്ല വിമർശനം ആണ്. പക്ഷെ അതിനയാൾ പറയുന്ന തമിഴ് മേന്മയുണ്ടല്ലോ അത് വെറും അൽപ്പത്തവും ആണ്.

കാരണം മലയാളസംസ്കാരവും തമിഴ് സംസ്കാരവും ഒരേസമയവും നല്ലതുമാണ് ചീത്തയുമാണ്. അതായത് മിസ്റ്റർ ജയമോഹൻ അത് മലയാളത്തിന് മൊത്തമായുള്ള നന്മയോ ചീത്തയോ അല്ല തമിഴിനെപോലെതന്നെ . ഇനി ജയമോഹന്റെ നൂറു സിംഹാസനങ്ങളിൽ നമ്മൾ ആവേശം കൊള്ളുന്ന ആ ഭാഗമുണ്ടല്ലോ. ഇനി ഒരു നായാടി തന്നെയാണ് കുറ്റവാളിയെങ്കിലും അയാളല്ല സമൂഹമാണ് എന്ന തരത്തിലുള്ളത് .

അത് യോജിക്കാൻ കഴിയാത്ത കാര്യം തന്നെയാണ് എന്ന് നിങ്ങള്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എന്തൊരു അസംബന്ധം ആണത് . ഒരു നായാടി മറ്റൊരു കാസ്റ്റിലെ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തു കൊന്നാൽ അയാളല്ല സമൂഹമാണ് കുറ്റവാളി എന്ന് പറയുമോ ?

ചരിത്രത്തിലെ നമമുടെ പ്രപിതാക്കന്മാർ അനുഭവിച്ചവ എല്ലാം കണക്കുപറഞ്ഞു തീർക്കാനുള്ളതല്ല ഈ കാലം . എന്നാലോ പറയാനുള്ളത് പറഞ്ഞുതന്നെ പോണം പക്ഷെ അതിങ്ങനെ അസംബന്ധ കഥകളിലൂടെ/ അസംബന്ധ ന്യായങ്ങളിലൂടെ ആവരുത് എന്ന് പറയാൻ നിങ്ങള്ക്ക് തോന്നിയോ. ഇല്ലാലോ. പ്രശ്നം ജയ്മോഹന്റെ മാത്രമല്ല . രണ്ടു കൂട്ടരുടേതും കൂടിയാണ്

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News