മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണല്ലോ ചോളം. നമ്മുടെ സമീപത്തുളള കടകളില്‍ ഇത് ലഭ്യവുമാണ്. സാധാരണ വിനോദയാത്രകള്‍ പോകുമ്പോള്‍ ഓക്കെ വഴിയോരങ്ങളില്‍ ഒരുപാട് നാം കാണാറുണ്ട്. വാങ്ങിക്കഴിക്കാറുമുണ്ട്.
ഏറ്റവും രുചികരമായ ഭക്ഷണ ഇനങ്ങളില്‍ ഒന്നായ ചോളത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. ഗുണകരമായ നിരവധി ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളെല്ലാം ഉള്‍ക്കൊണ്ടതാണ് ചോളം,
ചോളത്തിന്റെ ഈ ആരോഗ്യ ഗുണങ്ങള്‍ നോക്കാം
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ നമ്മെ കൂടുതല്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു.
ചോളത്തില്‍ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് വേഗതയില്‍ ദഹിക്കുന്നതാണ്. ഇത് കൂടുതല്‍ സമയത്തേക്ക് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഒരു കപ്പ് ചോളത്തില്‍ ഏകദേശം 29 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊര്‍ജ്ജം നല്‍കുന്നു. കൂടാതെ, ചോളം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവര്‍ത്തിക്കാനും ഏറെ സഹായിക്കുന്നു.
സ്വീറ്റ് കോണ്‍, ചോളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കാനും ഇന്‍സുലിന്‍ നിയന്ത്രിക്കാനും കഴിയും. ചോളത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ബി 1, ബി 5, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടനായ ഈ ധാന്യം പുതിയ കോശങ്ങള്‍ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.
ഗര്‍ഭകാലത്ത് ചോളം കഴിക്കുന്നത് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗുണം ചെയ്യും. ഫോളിക് ആസിഡ്, സിയാക്‌സാന്തിന്‍, പാത്തോജനിക് ആസിഡ് എന്നിവയാല്‍ സമ്പന്നമായ ഇത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ കുറയ്ക്കും. ശാരീരിക പ്രശ്നങ്ങളില്‍ നിന്നും പേശികളുടെ അപചയത്തില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാനും ഇതിന് കഴിയും. ഇതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഗര്‍ഭകാലത്ത് ഒരു വലിയ പ്രശ്‌നമായ മലബന്ധത്തിന്റെ പ്രശ്‌നത്തെയും സുഖപ്പെടുത്തുന്നു.
ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു; ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സൃഷ്ടിക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്നും ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
എല്ലാറ്റിനുമുപരിയായി, ചോള എണ്ണയും ചോളത്തിന്റെ അന്നജവും ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിച്ച് ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കാം. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചോളം വേണ്ടത്ര അളവില്‍ ചേര്‍ക്കുന്നതിലൂടെ വിളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും, ചോളം വേവിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.