...
Home News National ‘ചെങ്കോട്ട സ്ഫോടന കേസ്’; പ്രതി സോയാബിനെ ഡൽഹി കോടതിയിൽ ഹാജരാക്കി

‘ചെങ്കോട്ട സ്ഫോടന കേസ്’; പ്രതി സോയാബിനെ ഡൽഹി കോടതിയിൽ ഹാജരാക്കി

കസ്റ്റഡി ചോദ്യം ചെയ്യൽ കാലാവധി നീട്ടണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടേക്കും

253

ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ സോയാബിനെ വെള്ളിയാഴ്‌ച എൻഐഎ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ഉച്ചക്ക് 12.50 -ഓടെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി അഞ്ജു ബജാജ് ചന്ദ്‌നയുടെ മുമ്പാകെ പ്രതിയെ ഹാജരാക്കി.

കസ്റ്റഡി ചോദ്യം ചെയ്യൽ കാലാവധി നീട്ടണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടേക്കും. നവംബർ പത്തിന് ചെങ്കോട്ടക്ക് സമീപം നടന്ന കാർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.