...
Home News Kerala സെമി കേഡർ രൂപത്തിലേക്ക് മാറാന്‍ കേരളത്തിലെ കോണ്‍ഗ്രസ്; അമരത്ത് കെ സുധാകരന്‍

സെമി കേഡർ രൂപത്തിലേക്ക് മാറാന്‍ കേരളത്തിലെ കോണ്‍ഗ്രസ്; അമരത്ത് കെ സുധാകരന്‍

90

കേരളത്തിലെ കോൺഗ്രസിൽ അച്ചടക്കം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കണ്ണൂർ ഡിസിസി ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ അച്ചടക്കം കുറഞ്ഞെന്നും അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽക്കാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

‘പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ആർക്കും പാർട്ടി പ്രവർത്തനത്തിൽ നിന്ന് പിൻമാറാൻ സാധിക്കില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും’. സുധാകരൻ വ്യക്തമാക്കി.

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകും. കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്ന തരത്തിൽ മാധ്യമങ്ങൾ കെട്ടുകഥകൾ പ്രചരിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.