...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട്; പട്ടിക പ്രകാരം വീട്ടിൽ പല മതത്തിലുള്ളവര്‍

ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട്; പട്ടിക പ്രകാരം വീട്ടിൽ പല മതത്തിലുള്ളവര്‍

ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്നും സിപിഎം

170

പത്തനംതിട്ട നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട് എന്ന് സിപിഐഎം ആരോപണം. ഒന്നാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് ഇത്രയും പേര്‍ക്ക് വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു.

നഗരസഭയിലെ ഒന്നാം വാർഡിലെ വോട്ടര്‍പട്ടികയില്‍ അടിമുടി ക്രമക്കേടെന്നാണ് സിപിഐഎം ആക്ഷേപം. വ്യത്യസ്‌ത മതത്തില്‍ പെട്ടവരുടെ പേരുകളാണ് ഒരു വീട്ടു നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്നും സിപിഎം നേതാവ് പിബി ഹര്‍ഷകുമാര്‍ ആരോപിച്ചു.

കരട് പട്ടിക ഇറക്കിയപ്പോള്‍ തന്നെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടികയിലും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സമീപിക്കാനാണ് സിപിഐഎം തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.