14 March 2026

പുതിയ മാറ്റത്തിന്റെ കാലൊച്ച ബാലുശ്ശേരി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്‌

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെകണ്ടറി ഇനി,ജൻഡർ ന്യൂട്രൽ വസ്ത്രം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ ഹയർസെകണ്ടറി സ്‌കൂളായി അറിയപ്പെടും

ഓരോ കാലഘട്ടങ്ങളിലും പരിഷ്‌കാരങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ആ സമയമത്രയും ഓരോ നവീകരണ ശ്രമങ്ങൾക്ക് എതിരെയും പിന്തിരിപ്പൻ ശക്തികൾ വിവിധ പേരുകളിൽ പ്രത്യക്ഷപ്പെടും . ഇച്ഛാശക്തി ഉള്ള ഭരണ കൂടം ആണെങ്കിൽ അതിനെ ഒക്കെ തട്ടി മാറ്റി മുന്നോട്ട് പോകും. അല്ലെങ്കിൽ തടഞ്ഞു വീഴും. ഇവിടെ സംസ്ഥാന സർക്കാർ തല ഉയർത്തിനിൽക്കുമ്പോൾ പുതിയ മാറ്റത്തിന്റെ കാലൊച്ച കേൾക്കുന്നത് ബാലുശ്ശേരി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്‌.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെകണ്ടറി ഇനി,ജൻഡർ ന്യൂട്രൽ വസ്ത്രം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ ഹയർസെകണ്ടറി സ്‌കൂളായി അറിയപ്പെടും. അതേസമയം വസ്ത്രം പെൺകുട്ടികൾ ധരിക്കുന്നത് മത വിരുദ്ധമാണെന്ന് പറഞ്ഞ ചില സംഘടനകൾ നാളെ സ്കൂളിന് മുമ്പിൽ പ്രതിഷേധിക്കുന്നുണ്ട്. സ്വാഭാവികം. അർഹിക്കുന്ന അവജ്ഞയോടെ സർക്കാരും പൊതു സമൂഹവും തള്ളികളയേണ്ട ഒന്ന്.

ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോക്ടർ അരുൺ കുമാർ എഴുതിയ കുറിപ്പ് പ്രസക്തമാണ് എന്നതിനാൽ ഇവിടെ ചേർക്കുന്നു:

ചോദ്യം:എന്തിനാ ജൻഡർ ന്യൂട്രൽ യൂണിഫോം? അത് പെണ്ണിനെ ആണാക്കാനാ?

ഉത്തരം: അല്ല. ജൻഡർ ന്യൂട്രൽ എന്നത് ക്രോസ് ഡ്രെസ് കോഡിംഗ് അല്ല. ട്രാൻസ് ജൻഡർ ,ആണ് ,പെണ്ണ്, തുടങ്ങിയ ഐഡൻ്റിറ്റികളെ നിർണ്ണയിക്കുന്ന സാമൂഹ്യ ശീലങ്ങളെ അഴിച്ചു കളയലാണ്. ജീവ ശരീരത്തെ ചരക്കാക്കുന്ന ആണിൻ്റെ നോട്ടത്തിന് (Gaze) ഇടയാക്കുന്ന ബോധ നിർമ്മിതിയെ ഉടച്ചുകളയലാണ്.

രണ്ടാം സെക്സായി പെണ്ണുടലിനെ വാർക്കുന്ന ശീലങ്ങളെ ( പെർഫോമാറ്റീവ് ആക്ട്സ്) കുടഞ്ഞു കളയലാണ്. ഒരു പ്രത്യുൽപാദന സ്പീഷ്യസ് മാത്രമല്ലന്നും നമ്മളുടെ പൊതുയിടം തുല്യമായിരിക്കണം എന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. അടങ്ങാനും ഒതുങ്ങാനും ഞങ്ങളെ കിട്ടില്ലന്ന പ്രഖ്യാപനമാണ്. അതൊരു തുടക്കം കുറിക്കലാണ്.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News