കഴിഞ്ഞ അഞ്ചു സീസണുകളിലായി മോഹൻലാൽ അവതാരകനായ – മലയാളത്തിൽ വിജയകരമായി രീതിയിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്സ്. ഏഷ്യാനെറ്റും ഹോട്സ്റ്റാറും എന്റമോൾ ഷൈൻ ഉൾപ്പെടെ ഉള്ള കോർപ്പറേറ്റ് ശക്തികളുടെ നടത്തിപ്പിൽ മുന്നോട്ട് പോകുന്ന ഷോ അതിന്റെ ആറാം സീസണിൽ അൻപത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു.
ഈ സീസൺ തുടക്കം മുതൽ തന്നെ വലിയ വിവാദങ്ങളുടെ നിഴലിൽ ആണ് മുന്നോട്ട് പോയിരുന്നത്. ബിഗ്ഗ് ബോസ്സ് മുൻ മത്സരാർത്ഥികൾ ആയ റിയാസ്, നാദിറ, സെറീന, ഫിറോസ് ഉൾപ്പെടെ നിരവധി മത്സരാർത്ഥികൾ ആണ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. എന്നാൽ അതിലും ഗുരുതരമായ ആരോപണങ്ങൾ ആണ് സീസൺ 5 ലെ മത്സരാർത്തിയും വിജയിയും ആയ അഖിൽ മാരാർ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പുറത്ത് വീട്ടിരിക്കുന്നത്.
ബിഗ്ഗ് ബോസിന് പിന്നിൽ ഉള്ള ഏഷ്യാനെറ്റ് ടീമിൽ ഉള്ളത് രണ്ടുപേർ ആ ഷോ നടത്തിപ്പിനെ അവരുടെ വരുതിയിൽ ആക്കിയിരിക്കുക ആണെന്നും അത് മറ്റുള്ളവർക്ക് കളങ്കം ഉണ്ടാക്കുന്നത് ആണെന്നും ആണ് അഖിൽ മാരാർ നടത്തിയ പരാമർശം. അതേ സമയം വിജയികളെ ഉൾപ്പെടെ മുൻകൂട്ടി തീരുമാനിക്കാൻ വരെ ആ ആളുകൾ ശ്രമിക്കുന്നു എന്നും, അതിന് വേണ്ടി മത്സരാർത്ഥികൾക്ക് കിട്ടുന്ന തുകയുടെ പങ്ക് ഉൾപ്പെടെ വാങ്ങുന്നവർ അവിടെ ഉണ്ടെന്നും അഖിൽ ആരോപിച്ചു.
ഈ സീസണിൽ പുറത്ത് പോയ സിബിൻ എന്ന മത്സരാർത്ഥിയെ മനഃപൂർവം മാനസിക രോഗി ആയി ഇവർ ചിത്രീകരിക്കുക ആയിരുന്നു എന്നാണ് അഖിൽ പറയുന്നത്. അതിന് വേണ്ടി ബൈ പോളർ ന് കൊടുക്കുന്ന മരുന്ന് ഉൾപ്പെടെ ഈ വ്യക്തിക്ക് കൊടുക്കുകയും അത്തരത്തിൽ അയാളെ മാനസിക പ്രശ്നം ഉള്ള ആളായി കാണിച്ചുകൊണ്ട് പുറത്താക്കുക ആയിരുന്നു എന്നുമാണ് മറ്റൊരു ആരോപണം.
അതിലും ഗുരുതരമായ മറ്റൊരു ആരോപണം എന്നത്, പങ്കെടുക്കാൻ എത്തുന്ന സ്ത്രീകളെ തങ്ങൾക്ക് ആവശ്യത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നതാണ്. അത്തരത്തിൽ സമ്മതം മൂളുന്നവരെ സേഫ് ആക്കാൻ അവർ ശ്രമിക്കുന്നു എന്നതാണ് വെളിപ്പെടുത്തൽ. കാസ്റ്റിംഗ് കൗച്ച് പോലെയുള്ള സംഭവങ്ങൾ നടത്തുന്നവർ ആണ് ഈ ആളുകൾ എന്നും അഖിൽ തന്റെ വീഡിയോയിലൂടെ തുറന്ന് പറയുന്നു.
അഖിൽ നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ആണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇനി ഈ ഷോ കാണില്ല എന്നുള്ള ക്യാമ്പയിൻ ആയി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഒരുപാട് നല്ല മനുഷ്യർ ഉള്ള ടീം ആണ് ഏഷ്യാനെറ്റ് എന്നും അതിൽ ഈ രണ്ട് പേര് കാണിക്കുന്ന നെറികേടുകൾ മറ്റുള്ളവരെ പോലും ബാധിക്കുമെന്നും , അവരെ ഒഴിവാക്കിയാൽ മാത്രമേ ഷോ നന്നായി പോകു എന്നും അഖിൽ കൂട്ടി ചേർക്കുന്നു.
എന്തായാലും വിവാദങ്ങൾ ഒഴിയാതെ ബിഗ്ഗ് ബോസ്സ് സീസൺ 6 അൻപത് എപ്പിസോഡുകൾ കഴിയുമ്പോൾ ഈ ഒരു പരാമർശം വരും ദിവസങ്ങളിൽ റേറ്റിംഗ് ഉൾപ്പെടെ ഉള്ളത് കാര്യങ്ങളെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിൽ ആണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും