11 November 2024

‘മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല ‘; കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മോഹൻലാൽ

ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹൻലാൽ

മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി നടൻ മോഹൻലാൽ. 50 ഓളം സിനിമകളിൽ മോഹൻലാലിൻ്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് പൊന്നമ്മ. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്നും, മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല ജീവിക്കുകയായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പെറ്റമ്മയോളം സ്നേഹം തൻ്റെ കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന പൊന്നമ്മ ചേച്ചിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിൻ്റെ പോസ്റ്റ്:

അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്രകാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു.

കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും.. വിതുമ്പുന്ന വാക്കുകൾ കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..

Share

More Stories

ഒരുകാലഘട്ടത്തിൽ ഇന്ന് സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് തുല്യമായിരുന്നു നാടക പ്രതിഭകൾക്കും ലഭിച്ചിരുന്നത്: ജയചന്ദ്രൻ ബി

0
| അഭിമുഖം: ജയചന്ദ്രൻ ബി/ ശ്യാം സോർബ സ്റ്റേജ് ഷോകളിലൂടെയും നാടകവേദികളിലൂടെയും സിനിമകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും മലയാളിപ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ജയചന്ദ്രൻ ബി. കലയെ ഉപജീവനമായി കൊണ്ടുപോകുന്ന, നാടകത്തെയും സിനിമയെയും ഒരുപോലെ നെഞ്ചേറ്റുന്ന പ്രിയപ്പെട്ട...

സൗജന്യ സെർവിക്കൽ ക്യാൻസർ വാക്‌സിൻ; എംവിഎ മാനിഫെസ്റ്റോ വാഗ്‌ദാനം

0
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) ഞായറാഴ്‌ച പുറത്തിറക്കി. ആർത്തവ സമയത്ത് വനിതാ ജീവനക്കാർക്ക് രണ്ട് ഓപ്ഷണൽ അവധി ദിനങ്ങളും ഒമ്പതിനും പതിനാറിനും ഇടയിൽ പ്രായമുള്ള...

സീപ്ലെയിന്‍ സര്‍വീസ് ട്രയൽ റൺ; കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചി കായലിൽ ഇറങ്ങി

0
കൊച്ചി: പുതുചരിത്രം കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. സീപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങിയതോടെ ഞായറാഴ്‌ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ‘ഡിഹാവ്ലാൻഡ് കാനഡ’ ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങി. കരയിലും വെള്ളത്തിലും ഇറങ്ങുന്ന...

ഒൻപത് ദിവസം; 77 കോടി കടന്ന് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’

0
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ബാസ്‌കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 77 കോടി രൂപയുടെ വന്‍ കളക്ഷന്‍...

ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസം; വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകള്‍

0
കേരളത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. ജി എസ് ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്...

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ

0
ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അഫ്ഗാൻ ഭരണകൂടമായ താലിബാൻ. 2021ൽ അഫ്ഗാനിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ ലോകരാജ്യങ്ങൾ പലരും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ പലവിധ ഉപരോധങ്ങളും നിയന്ത്രണങ്ങളും...

Featured

More News