20 April 2025

“ഞാനും -ഞാനും” ; ഡോക്ടർ ജയകൃഷ്ണൻ്റെ പുസ്തകത്തിന് വായനാനുഭവം

കാലചക്രത്തിന്റെ അടങ്ങാത്ത യാത്രയിൽ ചെറുതും വലുതുമായ മുഖമുണ്ടെന്നു സ്വയം നടിക്കുന്നവർക്കെല്ലാം ഈ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം സ്വയം അളന്നു നോക്കണമെന്ന് തോന്നും വിധം അടയാളപ്പെടുത്തുന്ന കഥയാണ് 'മുഖമില്ലാത്തവ൪' .

| ഡോ. നീരജ നിതിൻ

ഡോക്ടർ ജയകൃഷ്ണൻ്റെ “ഞാനും -ഞാനും” എന്ന പുസ്തകം ഈ അടുത്താണ് വായിച്ചു തീർത്തത്. തൻ്റെ പുസ്തകത്തിൻ്റെ പേരു പോലെ തന്നെ വ്യക്തിജീവിതത്തിലേക്കും അതേ സമയം ആതുരസേവനത്തിലേക്കും നിന്നു കൊണ്ടു ഒരേ ത്രാസിൽ അളവന്നുതൂക്കിയെഴുതി വെച്ചിരി്ക്കുന്ന ഒരു പിടി കഥകളാണ് ഉള്ളടക്കം. ചില കഥകൾ വീണ്ടു൦ വീണ്ടും വായിക്കുംതോറും പുതിയ മാനങ്ങളിലേക്കു സഞ്ചരിക്കാൻ ശേഷിയുള്ളവയായി എനിക്ക് തോന്നി.

ഒരോ വ്യക്തിയുടേയു൦ ജീവിതത്തിൽ അയാൾ ആടിത്തീർക്കേണ്ടതായ കുറേ കഥാപാത്രങ്ങളുണ്ടല്ലോ.പുസ്തകത്തിലുട നീളം അത്തരം വിവിധ വേഷങ്ങളിൽ, അച്ഛനായു൦ ഭർത്താവായും അതേ സമയം ഏറെ തിരക്കുകളുള്ള ഡോക്ടറായു൦, താൻ ജീവിച്ചുപോന്ന വഴിയിൽ കണ്ടു മുട്ടിയ പല മുഖങ്ങളോടൊപ്പ൦ ഓരോ കഥകളായി രൂപം പ്രാപിക്കുന്നു.

പെണ്കുഞ്ഞായതുകൊണ്ടു മാത്രം ,പിറന്നു വീഴുന്ന കുഞ്ഞിന് മാതാപിതാക്കളിൽ നിന്ന് കിട്ടാതെ പോവുന്ന പരിഗണനകൾ കണ്ട് സഹതപിക്കുന്ന എഴുത്തുകാരനെയും, അയാളിലെ ഡോക്ടറെയും വായനക്കാര൯ വേ൪തിരിച്ചെടുക്കാൻ മടിക്കു൦. ആൾകൂട്ടത്തിൽ പൊട്ടുപോലെ മാറുന്നവരുടെ വേദനകളും അത് കാലത്തിന്റെ ഫ്രെയ്മിലേക്കു ഫോക്കസ് ചെയ്തുകൊണ്ടു, നാമോരോരുത്തരും അത്തരം മുഖമില്ലാത്തവർ തന്നെയല്ലേ എന്ന് സമൂഹത്തോട് തന്നെ എഴുത്തുകാരൻ വിരൽ ചൂണ്ടുന്നുണ്ട്.

കാലചക്രത്തിന്റെ അടങ്ങാത്ത യാത്രയിൽ ചെറുതും വലുതുമായ മുഖമുണ്ടെന്നു സ്വയം നടിക്കുന്നവർക്കെല്ലാം ഈ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം സ്വയം അളന്നു നോക്കണമെന്ന് തോന്നും വിധം അടയാളപ്പെടുത്തുന്ന കഥയാണ് ‘മുഖമില്ലാത്തവ൪’ .

കഥകളിലൂടെ നിസ്സാരമായി വലിയ ചിന്തകൾ പങ്കുവെക്കുന്ന ചില നിമിഷങ്ങൾ ‘ഹൃദയഗേഹം ‘ത്തിൽ അനുഭവപ്പെട്ടു. ചുവരിലെ കുത്തിക്കുറിച്ച ചിത്രങ്ങൾ കണ്ട് അത്‍ മായ്ച്ചു കളയേണ്ടതില്ലെന്നും സര്ഗാത്മകതയുടെ വളർച്ച അടിച്ചമർത്താൻ പാടില്ലെന്നും, അത് വർഷങ്ങൾക്കിപ്പുറം ഒരു പിടി നല്ലോർമ്മകൾ സമ്മാനിക്കുമെന്നും ഡോ.ജയകൃഷ്ണൻ നമ്മളെ ഓർമ്മപ്പെടുത്തുന്നു.​

തന്റെ അനുഭവക്കുറിപ്പടികളിലൂടെ അദ്ദേഹം പങ്കുവെക്കുന്ന കാര്യങ്ങൾ വ്യക്തിജീവിതത്തിലേക്കും സമൂഹിക സാമ്പത്തിക , രാഷ്ട്രീയ നിലപാടുകളിലേക്കുമെല്ലാം നിശബ്ദ൦ പ്രതികരിക്കുന്ന ചൂണ്ടുവിരലായിട്ടാണ് “ഞാനും ഞാനും ” എന്ന പുസ്തകത്തെ അടയാളപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നത് .

Share

More Stories

‘ഇത് കർണി അല്ല, യോഗി സേനയാണ്’: അഖിലേഷ് യാദവ്

0
സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ ചൂടിനെ ഗണ്യമായി ഉയർത്തി. ഈ പ്രസ്‌താവനയ്ക്ക് ശേഷം കർണി സേനയുടെ പ്രതിഷേധം ശക്തമായി. ഇത് എംപി...

അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

0
വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ മയക്കുമരുന്ന് വസ്‌തുക്കൾ അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40...

‘ഔറംഗസേബ് നായകനല്ല’; മഹാറാണ പ്രതാപും, ശിവജി മഹാരാജ് ഒക്കെയാണ് യഥാര്‍ത്ഥ നായകർ: മന്ത്രി രാജ്‌നാഥ് സിങ്

0
ഔറംഗസേബ് ജനങ്ങളെ വലിയ തോതില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് അദ്ദേഹം പല അനീതികളും കാട്ടി. ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നിട്ടും ഔറംഗസേബിനെ നായക പരിവേഷം നല്‍കുന്നുവെന്നും...

കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കാൻ; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി സ്‌കൂൾ പുസ്‌തകത്തിലും

0
'ഞാൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…' ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്....

മുസ്‌തഫബാദില്‍ കെട്ടിടം തകർന്ന മരണം 11 ആയി; അന്വേഷണത്തിന് ഉത്തരവിട്ടു

0
ഡല്‍ഹി മുസ്‌തഫബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ അഞ്ചുപേർ പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്‌ച...

ഹാഫ് മാരത്തണിൽ മനുഷ്യർക്ക് എതിരെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ മത്സരം

0
ചൈനയിലെ ബീജിംഗിൽ ശനിയാഴ്‌ച നടന്ന യിഷ്വാങ് ഹാഫ് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഒപ്പം ഇരുപത്തിയൊന്ന് ഹ്യൂമനോയിഡ് റോബോട്ടുകളും പങ്കെടുത്തു. 21 കിലോമീറ്റർ (13 മൈൽ) ദൈർഘ്യമുള്ള ഒരു മത്സരത്തിൽ മനുഷ്യരോടൊപ്പം ഇത്തരം യന്ത്രങ്ങൾ...

Featured

More News