22 November 2024

‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്; സിനിമയിൽ തൻ്റെ ഫോൺ നമ്പർ ഉപയോഗിച്ച ശേഷം കോളുകളുടെ ശല്യം, 1.1 കോടി ആവശ്യപ്പെട്ടു

തൻ്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിൻ്റെത് ആയാണ് സിനിമയിൽ കാണിക്കുന്നത്

‘അമരൻ’ 300 കോടി ക്ലബിൽ ഇടം നേടി മുന്നോട്ടു കുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജൻ്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്‌തത്. ശിവകാർത്തികേയനും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് അമരൻ.

പ്രേക്ഷകരുടെ നിരൂപകരുടെയും പ്രശംസകൾ നേടിയാണ് സിനിമ ബോക്സോഫീസിൽ വൻ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഇപ്പോൾ നിർമാതാക്കൾക്ക് ഒരു കോളേജ് വിദ്യാർത്ഥി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി.വി വാഗീശൻ നോട്ടീസ് നിർമാതാക്കൾക്ക് അയച്ചത്. തൻ്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിൻ്റെത് ആയാണ് സിനിമയിൽ കാണിക്കുന്നത്.

സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് നിരന്തരം കോളുകളെത്തുന്നു എന്നാണ് പരാതി. ഇതോടെ തനിക്ക് സമാധാനം നഷ്‌ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്‌ടപരിഹാരം വേണമെന്നാണ് വാഗീശൻ്റെ ആവശ്യം. തൻ്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.

ചിത്രം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്‌ത്‌ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.

Share

More Stories

വിവാഹ മോചനത്തിനായി ഐശ്വര്യ- ധനുഷ് ആദ്യമായി കോടതിയിൽ

0
ചെന്നൈയിലെ കുടുംബ കോടതിയിൽ നവംബർ 21 വ്യാഴാഴ്‌ച ഹാജരായ ഐശ്വര്യ രജനികാന്തും ധനുഷും വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2022ൽ സോഷ്യൽ മീഡിയയിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവർ കോടതിയിൽ ഹാജരാകുന്നത്. അന്തിമ വിധി...

ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്

0
ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്. കാലിഫോര്‍ണിയ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രമാണ് കൊടുങ്കാറ്റിന്റെ ഭീകരത...

ഓഹരികളിൽ 23 ശതമാനം ഇടിഞ്ഞു; അദാനി കമ്പനി നിക്ഷേപകര്‍ക്ക് നഷ്‌ടം 2.60 ലക്ഷം കോടി, ദേശീയ റിപ്പോർട്ടുകൾ ഇങ്ങനെ

0
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളില്‍ 20 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച നടന്ന വ്യാപാരത്തിലാണ് വ്യവാസായി അദാനിയുടെ ബിസിനസ് കുത്തനെ താണത്. ലിസ്റ്റു ചെയ്‌ത 10 അദാനി ഗ്രൂപ്പ്...

‘മതവുമായി ബന്ധമില്ല’; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും’: മുഖ്യമന്ത്രി എൻ ബിരേൻ സിങ്

0
മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. മണിപ്പൂർ സംഘർഷം തുടങ്ങിയതിനുശേഷം...

റഷ്യ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ചതായി ഉക്രൈൻ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്താണ്?

0
ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) തങ്ങളുടെ പ്രദേശത്തേക്ക് റഷ്യ തൊടുത്തുവെന്ന് ഉക്രെയ്ൻ സൈന്യം ആരോപിച്ചു. ഇത് 1,000 ദിവസം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ മറ്റൊരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തുന്നു. കൈവിൻ്റെ ആരോപണം ഉണ്ടായിരുന്നിട്ടും റഷ്യ...

ബ്ലഡ് ഷുഗർ പരിശോധനകൾ അത്യാവശ്യമാണ്; ഗ്ലൂക്കോസ് ഉയരാൻ കാരണമെന്ത്?

0
രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് രക്തപ്രവാഹത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു. ഈ പഞ്ചസാര കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് വരുന്നത്. അത് ശരീരത്തിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ്. സാധാരണ രക്തത്തിലെ പഞ്ചസാരയുടെ...

Featured

More News