9 January 2025

വിദേശകറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കൂടുതൽ ശക്തമാകുന്നു

യുഎഇ ദിർഹവുമായും രൂപയുടെ മൂല്യം ഇടിഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ ഒരു ദിർഹത്തിന് 23.25 രൂപയാണ് വിനിമയനിരക്ക്, എന്നാൽ 23.22 രൂപ വരെ ചില മണി എക്സ്ചേഞ്ചുകളിൽ ലഭ്യമാകുന്നുണ്ട്.

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് തുടരുന്നു. 85.8075 എന്ന നിലയിലേക്ക് താഴ്ന്ന രൂപയുടെ മൂല്യം, ജൂൺ 4ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കുറയുന്നത്. ഡോളറിനോടനുബന്ധിച്ചുള്ള മൂല്യത്തകർച്ച മറ്റുസംസ്ഥാന കറൻസികളുമായുള്ള മൂല്യത്തിലും പ്രതിഫലിച്ചു. സെൻട്രൽ ബാങ്ക് ഇടപെടുന്നതിന് മുമ്പാണ് ഈ നിലയിലേക്കെത്തിയത്.

ഇന്ത്യൻ രൂപയുടെ മൂല്യമിടിവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും വർധിച്ചുവരുന്ന വ്യാപാരകമ്മി സംബന്ധിച്ച ആശങ്കകളുമായും ബന്ധപ്പെട്ടാണ്. അതിനൊപ്പം യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ ഡോളറിന് കരുത്ത് നൽകി, രൂപയ്ക്ക് തിരിച്ചടിയായി.

യുഎഇ ദിർഹവുമായും രൂപയുടെ മൂല്യം ഇടിഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ ഒരു ദിർഹത്തിന് 23.25 രൂപയാണ് വിനിമയനിരക്ക്, എന്നാൽ 23.22 രൂപ വരെ ചില മണി എക്സ്ചേഞ്ചുകളിൽ ലഭ്യമാകുന്നുണ്ട്. ഇന്ത്യൻ രൂപ മാത്രമല്ല, ഫിലിപ്പീനി പെസോ, പാകിസ്ഥാനി രൂപ തുടങ്ങിയവയും മൂല്യത്തിൽ ഇടിവ് അനുഭവിക്കുന്നുണ്ട്.

നാട്ടിലേക്ക് പണം അയക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ജനുവരി അവസാനത്തോടെ ഒരു ദിർഹത്തിന് 23.46 രൂപവരെയെത്താനിടയുണ്ടെന്നതാണ്.
ഇതേ സമയം, റിസർവ്വ് ബാങ്കിന്റെ ഇടപെടൽ രൂപയുടെ നിലയിൽ നിർണായകമാകും. സമ്പത്തിക രംഗത്ത് ആശങ്ക തുടർച്ചയായതോടെ രൂപയുടെ നിലതാഴ്‌ച്ചയിലും ആഴ്ചകളിൽ വർദ്ധനവുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു.

Share

More Stories

‘ സോസാപി ‘ അഥവാ ‘സോഷ്യൽ മീഡിയസദാചാര പോലിസ്’ പുരുഷ ഘടകത്തോട്

0
| കെപിഎസ് വിദ്യാനഗർ കവലയിലിരുന്ന് സ്ത്രീകൾ നടന്നുപോകുമ്പോൾ ദ്വായാർത്ഥ പ്രയോഗങ്ങളും അശ്ലീല വചനങ്ങളുമുരുവിട്ട് അവർ കേൾക്കയോ കേൾക്കാതെയോ കമന്റടിച്ചു ആത്മരതിയണിയുന്ന ഒരു വിഭാഗം പഴയപോലെ ഇന്ന് കാണാനിടയില്ല. അവരൊക്കെ (അമ്മാവൻമാരെന്ന് പുതിയ പിള്ളേർ വിളിക്കുന്ന...

ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ് സ്വീകരിക്കണം; കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണം: രാഹുല്‍ ഈശ്വര്‍

0
ദ്വയാര്‍ത്ഥ പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. വിഷയത്തിൽ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ്...

ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ്

0
പ്രശസ്ത നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. നടി നൽകിയിട്ടുള്ള പരാതി കേവലം സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും...

തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കരുത്; കമ്മ്യൂണിസ്റ്റുകാർക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ്

0
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പ്രസിഡൻ്റ് സിറിൽ റമാഫോസ 2026 ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് (SACP) അഭ്യർത്ഥിച്ചു. ഇരുവരും ഇരട്ടകളെപ്പോലെയാണെന്നും വേർപിരിഞാൻ രാജ്യത്തെ അധികാരം നഷ്‌ടപ്പെടുമെന്ന് സമ്മതിക്കുമെന്നും...

താലിബാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

0
അഫ്ഗാനിസ്ഥാൻ്റെ വിദേശകാര്യ ചുമതലയുള്ള മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ദുബായിൽ...

അന്തർവാഹിനികൾ ട്രാക്ക് ചെയ്യാം; സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു

0
കടലിനടിയിലെ അന്തർവാഹിനികൾ ട്രാക്കുചെയ്യുന്നതിന് ആവശ്യമായ സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു. യുഎസ് കമ്പനിയായ അൾട്രാ മാരിടൈമും ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎൽ) ഈ സോണോബോയികൾ ഇന്ത്യയിൽ നിർമ്മിക്കും....

Featured

More News