...
Home News National തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ ബിസ്‌ക്കറ്റ് അടക്കം 46 ലക്ഷം രൂപയുടെ കവർച്ച

തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ ബിസ്‌ക്കറ്റ് അടക്കം 46 ലക്ഷം രൂപയുടെ കവർച്ച

ഏകദേശം 655 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയുമാണ് ഇയാള്‍ ഇതുവരെ മോഷ്ടിച്ചത്. ഇവയ്ക്ക് വിപണിയില്‍ 46 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.

246

തിരുപ്പതി ക്ഷേത്രത്തിൽ നിന്നും സ്വര്‍ണ ബിസ്‌കറ്റും വെള്ളിയാഭരണങ്ങളും കവർച്ചപോയി. കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ക്ഷേത്രത്തിലെ ശ്രീവരി ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന പണവും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിന് നിയമിച്ച കരാര്‍ ജീവനക്കാരൻ വീരിഷെട്ടി പെഞ്ചലയ്യ എന്നയാളാണ് മോഷണം നടത്തിയത്.

ജനുവരി 11നാണ് നിലവറയില്‍ നിന്ന് 100 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റ് പെഞ്ചലയ്യ മോഷ്ടിച്ചത്. സ്വര്‍ണം ഒരു ട്രോളിയിലാക്കി ഇയാള്‍ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇതോടെ ഇയാളെ തിരുമല പോലീസിന് കൈമാറി.ഇയാളില്‍ നിന്നും 555 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയും കണ്ടെടുത്തു. ഏകദേശം 655 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയുമാണ് ഇയാള്‍ ഇതുവരെ മോഷ്ടിച്ചത്. ഇവയ്ക്ക് വിപണിയില്‍ 46 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ജീവനക്കാരെ വിതരണം ചെയ്യുന്ന അഗ്രിഗോസ് എന്ന കമ്പനിയില്‍ നിന്നുമെത്തിയ കരാര്‍ ജീവനക്കാരനാണ് മോഷണം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭണ്ഡാരത്തിലെ വസ്‌തുക്കൾ തരംതിരിക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്‌തു വന്നിരുന്നത്. ഇതിനിടെയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന നിലവറയില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ശ്രീവരി ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന വസ്‌തുക്കള്‍ തരംതിരിക്കുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്ന ദൈനംദിന പ്രവര്‍ത്തനമാണ് പരാകമണി എന്നറിയപ്പെടുന്നത്. നാണയങ്ങള്‍, നോട്ടുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങള്‍ എന്നിവയും ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കാറുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.