11 March 2026

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

ഇറാനുമായുള്ള ആക്രമണം അവസാനിപ്പിക്കുന്ന കാര്യം നെതന്യാഹുവുമായി കൂടിതീരുമാനിക്കുമെന്നും ട്രംപ്

മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്.

ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇറാനുമായുള്ള ആക്രമണം അവസാനിപ്പിക്കുന്ന കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.

ആക്രമണം അവസാനിപ്പിക്കണോ എന്നത് ഇരുകൂട്ടരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണെന്ന് താന്‍ കരുതുന്നു. നെതന്യാഹുവിനോട് സംസാരിക്കുകയാണ്. ശരിയായ സമയത്ത് ഒരു തീരുമാനമെടുക്കും. പക്ഷെ എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

അതേസമയം പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖമനയിയെ തെരഞ്ഞെടുത്തത് ഇറാന് പുതിയ ആവേശം പകർന്നു. 88 പുരോഹിതന്മാർ അടങ്ങുന്ന വിദഗ്‌ദ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്‌തബ ഖമനയിയെ ഇറാൻ്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേർട്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഇറാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുക്കപ്പെടുന്നത് ആരാണോ അവര്‍ അക്രമിക്കപ്പെടും എന്നായിരുന്നു ഇസ്രയേലിൻ്റെ പ്രതികരണം. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് മുജ്‌തബ ഖമേനി പുതിയ പരമോന്നത നേതാവായി ചുമതലയേല്‍ക്കുന്നത്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News