8 May 2024

ഇന്ത്യയിൽ ആദ്യം; മലയാളത്തിൽ എ ഐ സിനിമ വരുന്നു: മോണിക്ക ഒരു എ ഐ സ്റ്റോറി

അപർണ്ണയുടെ ആദ്യ സിനിമയാണ് ഇത്. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

എ ഐ സാങ്കേതിക വിദ്യയെയും കഥാപാത്രത്തെയും സാമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യ സിനിമ മെയ്‌ 24 ന് പ്രദർശനത്തിനായി തയ്യാറാകുന്നു. ബിഗ്ഗ് ബോസ്സ് ഷോയിലൂടെയും ഇൻഫ്ലുവൻസെർ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയായ അപർണ മൾബറി ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണിക്ക ഒരു എ ഐ സ്റ്റോറി.

ഇന്ത്യൻ സർക്കാരിന്റെ എ ഐ പോർട്ടൽ അംഗീകൃതമായി പുറത്തിറങ്ങുന്ന ആദ്യ എ ഐ സാങ്കേതിക വിദ്യയും കഥാപാത്രവും ഒരു കഥയിൽ ഒത്ത് ചേരുന്ന സിനിമയിൽ മജിഷ്യൻ ഗോപിനാദ് മുതുക്കാട്, മാസ്റ്റർ ശ്രീപദ്, സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും അണിനിരക്കും.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ഇൻസ്റ്റാഗ്രാം യൂട്യൂബ് വീഡിയോകളുമായി മുന്നോട്ട് പോയിരുന്ന അമേരിക്കൻ വനിത ആയ അപർണ മൾബറി വർഷങ്ങൾ ആയി കേരളത്തിൽ ഉണ്ട്. മലയാളവും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന അപർണ ബിഗ്ഗ് ബോസ്സ് ഷോയിലൂടെ ആണ് കൂടുതൽ ജനങ്ങളിലേക്ക് എത്തിയത്. അപർണ്ണയുടെ ആദ്യ സിനിമയാണ് ഇത്. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സുബിൻ എടപ്പകത്ത് ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.പി ശ്രീശൻ, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി, എഡിറ്റർ: ഹരി ജി നായർ, ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വി.എഫ്.എക്സ്: വിജേഷ് സി.ആർ, സ്റ്റിൽസ്: എൻ.എം താഹിർ, അജേഷ് ആവണി, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എം ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം മെയ് 24ന് തിയറ്റർ എത്തും.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News