19 May 2024

കാത്തിരിപ്പിന് വിരാമം; തങ്കലാൻ ജൂണിൽ

പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ കർണ്ണാടകയിലെ കോളാർ ഗോൾഡ് ഫീൽഡിൽ നടന്ന സംഭവങ്ങളെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരിക്കും എന്ന് നിർമാതാവ് ജ്ഞാനവേൽ രാജ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിക്രം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് തങ്കലാൻ ജൂണിൽ റിലീസ് ചെയ്യുന്നു എന്ന് റിപ്പോർട്ടുകൾ. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി വിക്രം സ്വീകരിക്കുന്ന പരിശ്രമങ്ങൾ വീണ്ടും ശരി വെക്കുന്ന സിനിമയാണ് തങ്കലാൻ എന്നാണ് പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ജൂൺ 13 ന് സിനിമ പുറത്തിറങ്ങും എന്ന റിപ്പോർട്ടുകൾ ആണ് നിലവിലെ സിനിമ ലോകത്തെ ചർച്ചാ വിഷയം.

തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം നായകൻ ആയി എത്തുന്ന അറുപ്പത്തിയൊന്നാമത് സിനിമ തങ്കലാൻ സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ ഹിറ്റ്‌ മേക്കറുകളിൽ ഒരാൾ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന പാ രഞ്ജിത്താണ്. ജി വി പ്രകാശിന്റെ സംഗീതം കൂടി ആകുമ്പോൾ സിനിമ നൽകുന്ന പ്രതീക്ഷകൾ വാനോളമാണ്. താൻ ഇതുവരെ ചെയ്ത സംഗീതങ്ങളിൽ നിന്നും തങ്കലാനിലെ സംഗീതം വ്യത്യസ്തായിരിക്കും എന്ന ജി വി പ്രകാശിന്റെ വെളിപ്പെടുത്തൽ കൂടിയാകുമ്പോൾ ആരാധകർക്ക് സിനിമ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു.

ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലെ പ്രിയ നടി പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിനിമ കൂടിയാണ് തങ്കലാൻ. പാർവതിക്ക് ഒപ്പം മാളവിക മോഹനനും സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പശുപതി, ഹരി കൃഷ്ണൻ, അൻപ് ധുരൈ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്ന സിനിമ സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്റെയും ബാനറിൽ ആണ് നിർമ്മാണം നടക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ കർണ്ണാടകയിലെ കോളാർ ഗോൾഡ് ഫീൽഡിൽ നടന്ന സംഭവങ്ങളെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരിക്കും എന്ന് നിർമാതാവ് ജ്ഞാനവേൽ രാജ മാധ്യമങ്ങളോട് വ്യക്തമാക്കി. എം കിഷോറിന്റെ ഛായഗ്രഹണത്തിൽ ഒരുങ്ങുന്ന സിനിമയുടെ കലാ സംവിധാനം എസ് എസ് മൂർത്തിയാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News