...
Home News National ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകള്‍ ഗൂഗിൾ പ്ളേസ്റ്റോറിൽ തിരിച്ചെത്തും

ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകള്‍ ഗൂഗിൾ പ്ളേസ്റ്റോറിൽ തിരിച്ചെത്തും

ഗൂഗിളിന്റെ ഇന്‍-ആപ്പ് ഫീസ് ഉള്‍പ്പടെ ധാരാളം സമ്പ്രദായങ്ങള്‍ക്കെതിരേ ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.

189

ഇന്‍-ആപ്പ് പേയ്‌മെന്റ് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഗൂഗിൾ തങ്ങളുടെ പ്ലേ സ്റ്റോറിൽ നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിക്കാൻ സമ്മതിച്ചതായി കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.ഗൂഗിളും സ്റ്റാർട്ടപ്പുകളും കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് നീക്കം ചെയ്ത ആപ്പുകൾ പുനഃസ്ഥാപിക്കാൻ ഗൂഗിൾ സമ്മതിച്ചത്.

നിയമലംഘനത്തിന്റെ പേരിൽ ഒട്ടേറെ ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്ന് കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. മാട്രിമോണി ഡോട്ട്‌കോമിന്റെ ഭാരത് മാട്രിമോണി, ജോലി കണ്ടെത്തുന്നതിനുള്ള ആപ്ലിക്കേഷനായ നൗക്കരി തുടങ്ങിയവ ഗൂഗിള്‍ നീക്കം ചെയ്ത ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെട്ടിരുന്നു.

ഗൂഗിളിന്റെ ഇന്‍-ആപ്പ് ഫീസ് ഉള്‍പ്പടെ ധാരാളം സമ്പ്രദായങ്ങള്‍ക്കെതിരേ ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.ഇവര്‍ നല്‍കുന്ന ഫീസ് ആന്‍ഡ്രോയിനെയും പ്ലേ സ്‌റ്റോര്‍ സംവിധാനത്തെയും വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഉപയോഗപ്പെടുത്തുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. 15 ശതമാനം മുതല്‍ 30 ശതമാനം വരെ ചാര്‍ജ് ഈടാക്കാനുള്ള ഗൂഗിളിന്റെ തീരുമാനം നടപ്പാക്കരുതെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.