4 October 2024

അര്‍ജുൻ്റെ കുടുംബത്തിൻ്റെ പരാതി; മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ്

ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

വ്യാഴാഴ്‌ചയായിരുന്നു സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എ.സി.പിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ വെള്ളിയാഴ്‌ച പരിശോധിക്കുമെന്ന് എ.സി.പി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

‘പലയാളുകളും കുടുംബത്തിൻ്റെ വൈകാരികതയെ മാർക്കറ്റ് ചെയ്‌തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുൻ്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി’, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിൻ ആരോപിച്ചത്.

പരാതി നൽകിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞിരുന്നു. അർജുൻ്റെ കുടുംബത്തിനൊപ്പമാണ് താനും തൻ്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

More Stories

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

0
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മിയാസാക്കി വിമാനത്താവളം അടച്ചിടേണ്ടിവന്നു. അപകടത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...

ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

0
ഇന്ത്യൻ കുടുംബങ്ങളിൽ അവധിക്കാല യാത്രകൾക്കായി ജെൻ Z, ജെൻ ആൽഫ തലമുറകൾ നേതൃത്വം നൽകുന്നതായി പുതിയ സർവേ റിപ്പോർട്ട്. 93 ശതമാനത്തിലേറെ യുവജനങ്ങൾ കുടുംബത്തോടൊപ്പമുള്ള ട്രിപ്പുകൾക്ക് പ്ലാൻ ചെയ്യുന്നതായാണ് 'സ്മോൾ വോയ്‌സ്, ബിഗ്...

ബാങ്കില്‍ ജോലിചെയ്യുന്നവർ വിവാഹിതരായി; ഒപ്പം പണിയും പോയി

0
വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന യുവതിയും യുവാവും പരസ്പരം വിവാഹിതരായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഓഗസ്റ്റില്‍ വിവാഹിതരായ ദമ്പതികളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ "റോമിയോ ആന്‍ഡ് ജൂലിയറ്റ്" എന്ന് വിശേഷിപ്പിച്ചിരുന്നു. വിവാഹിതരായതിനു പിന്നാലെ,...

എവറസ്റ്റിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ; കണ്ടെത്തലുമായി ശാസ്ത്രലോകം

0
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വളരുകയാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 8.85 കിലോമീറ്റർ ഉയരമുള്ള എവറസ്റ്റ് പർവതം ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ...

വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള പ്രതീക്ഷയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; യുവാക്കള്‍ ഓഹരി വിപണിയിലേക്ക്

0
രാജ്യത്തെ യുവാക്കള്‍ കുറച്ചുസമയംകൊണ്ട് പരമാവധി ലാഭം ഉണ്ടാക്കാനുള്ള പ്രതീക്ഷയോടെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) നടത്തിയ പഠനപ്രകാരം, മുപ്പതുവയസിൽ താഴെയുള്ള യുവാക്കള്‍ ഓഹരി വിപണിയില്‍ ഏറ്റവും...

മനാഹെൽ അൽ ഒതൈബിക്ക് ജയിൽ വാസത്തിനിടെ ആക്രമണം

0
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സൗദി അറേബ്യൻ ഫിറ്റ്നസ് ട്രെയിനർ മനാഹെൽ അൽ ഒതൈബിക്ക് ജയിലിൽ ആക്രമണമേറ്റതായി റിപ്പോർട്ട്. ദ ഗാർഡിയൻ പത്രമാണ് മനഹെലിൻ്റെ മുഖത്ത് കുത്തേറ്റതായി റിപ്പോർട്ട് ചെയ്‌തത്....

Featured

More News