മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാരിൻ്റെ നോട്ടീസ്

നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നില്‍ക്കേയാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത്

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാരിൻ്റെ നോട്ടീസ്. മുനമ്പം തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഉമീദ് പോര്‍ട്ടലില്‍ നിന്ന് തര്‍ക്ക ഭൂമി നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര വഖഫ് മന്ത്രി കിരണ്‍ റിജിജുവിന് കത്ത് നല്‍കിയിരുന്നു.

മുനമ്പത്തെ തര്‍ക്ക ഭൂമി നിയമ വിരുദ്ധമായാണ് ഉമീദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതോടെ പോര്‍ട്ടിലില്‍ നിന്നും ഭൂമി നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു. ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് വഖഫ് ഭൂമിയായി അംഗീകരിക്കേണ്ടി വരികയും അവിടെയുള്ളവര്‍ക്ക് ഭൂമി വിട്ടു പോകേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രിക്ക് കത്തുനല്‍കിയത്. ഈ പരാതി പരിഗണിച്ചു കൊണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമ വിരുദ്ധമായാണോ നിയമപരമായാണോ മുനമ്പത്തെ തര്‍ക്കഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തതെന്നാണ് സംസ്ഥാന വഖഫ് ബോര്‍ഡിനോട് കേന്ദ്രം ചോദിച്ചിരിക്കുന്നത്. വരുന്ന ബോര്‍ഡ് യോഗത്തിന് ശേഷം മറുപടി നല്‍കുമെന്ന അനൗദ്യോഗിക മറുപടിയാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത്.

സാധാരണ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോല്‍ തര്‍ക്ക ഭൂമിയാണെങ്കില്‍ അത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ, ആക്ഷേപമുള്ളവരുടെ അഭിപ്രായം ആരാഞ്ഞോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നല്‍കേണ്ടതുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നില്‍ക്കേയാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത്.

തര്‍ക്കം നിലനിൽക്കുന്നുണ്ടെങ്കിലും സ്വാഭാവിക നടപടി ക്രമമമെന്ന നിലയിലാണ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തത് എന്നായിരുന്നു നേരത്തെ വഖഫ് ബോര്‍ഡ് നല്‍കിയിരുന്ന മറുപടി. കടലെടുത്ത് പോയെന്ന് പറയപ്പെടുന്ന ഭൂമി കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയുടെ 600-ാം ടെസ്റ്റ്: ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച 5 വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഗാലെയിൽ ശനിയാഴ്ച മുതൽ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

7 കോടി വർഷങ്ങൾക്ക് മുമ്പ് ഒരു വർഷത്തിൽ എത്ര ദിവസങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

ഭൂമിയിലെ ഒരു വർഷം ഇന്ന് പോലെ 365 ദിവസമല്ല, ഒരുകാലത്ത് 372 ദിവസങ്ങളായിരുന്നുവെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം. ഏകദേശം...

എൻഡിഎ ശക്തി വർധിപ്പിക്കുന്നു; ഡിഎംകെ, എൻസിഇ, അകാലിദൾ സഖ്യസാധ്യത ശക്തം

പാർലമെന്റിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനും നിർണ്ണായക നിയമനിർമ്മാണങ്ങൾക്കായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കങ്ങളുമായി നാഷണൽ ഡെമോക്രാറ്റിക് അലയൻസ്...

ആഗോള AI രംഗത്ത് പുതിയ വിപ്ലവവുമായി ഡീപ്‌സീക്ക്: ശക്തമായ ‘V4 പ്രോ’ മോഡൽ പുറത്തിറക്കി

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (AI) രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയുമായി ചൈനയുടെ പുതിയ ചുവടുവയ്പ്പ്. പ്രമുഖ ചൈനീസ് AI...

കാലടി സർവകലാശാലയിലെ വിസിക്കെതിരായ ആക്രമണം; പ്രതിഷേധവുമായി വിസിമാരുടെ സംയുക്ത പ്രസ്താവന

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ താത്കാലിക വൈസ് ചാൻസലർ സിസാ തോമസിനെതിരായ കയ്യേറ്റത്തിലും പ്രതിഷേധത്തിലും ആശങ്ക രേഖപ്പെടുത്തി കേരളത്തിലെ...

പാറ്റ പ്രയോഗത്തിൽ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതി നടപടികളിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്....

‘സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രി’; ചരിത്ര പ്രധാനമായ ആ നിമിഷങ്ങളുടെ നേർക്കാഴ്‌ച

ആഗസ്റ്റ് 14-15 അർദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർണായക നിമിഷമായി മാറിയത് കേവലം യാദൃശ്ചികമായിരുന്നില്ല. നക്ഷത്രങ്ങളുടെ ഗതികളും സമർത്ഥമായ രാഷ്ട്രീയ...

റിലയൻസും റോൾസ് റോയ്‌സും കൈകോർക്കുന്നു; ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിനായി തദ്ദേശീയ എഞ്ചിൻ വരുന്നു

രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടൻ്റെ പ്രശസ്തമായ എയ്‌റോ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ്...

രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൻ്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ചരിത്രപ്രധാനമായ ഈ വേളയിൽ മുഴുവൻ...