വിദ്യാഭ്യാസത്തിൻ്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി

മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് എടുക്കണം. കൂട്ടുകാരെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കണം', -മുഖ്യമന്ത്രി

കേരള സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്‌പരം പങ്കുവെക്കണം.

‘എൻ്റെ മനസ്സിൽ മുഴുവൻ കുട്ടികാലമാണ്. ഇന്ന് മഴ പെയ്യുന്നില്ല എന്ന സങ്കടം ഉണ്ട്. നമ്മൾ ഒക്കെ പഠിക്കുമ്പോൾ ഉറപ്പായും മഴ പെയ്യുമായിരുന്നു. ആദ്യം സ്‌കൂളിൽ അച്ഛൻ വന്നത് അഡ്‌മിഷനായി. പിന്നീട് പ്രീ ഡിഗ്രിക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷെ, ഇന്ന് അങ്ങനെ അല്ല’, -മുഖ്യമന്ത്രി പറഞ്ഞു.

‘കുഞ്ഞുങ്ങൾ ജീവിക്കുന്നത് പുതിയ കാലത്തിലാണ്. പുതിയ കണ്ടുപിടിത്തങ്ങൾ നിർമിത ബുദ്ധികൾ ഉണ്ടാകുന്നു.മനുഷ്യൻ്റെ കണ്ടുപിടിത്തം നമ്മളെക്കാൾ ബുദ്ധി ഉള്ളത് ആകുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ പല പ്രധാനപ്പെട്ട സർവകലാ ശാലയിലും പഠിക്കുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നടത്തിയത് വലിയ മുന്നേറ്റമാണ്’, -അദ്ദേഹം പറഞ്ഞു.

‘വിദ്യാഭ്യാസത്തിൻ്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുക ലക്ഷ്യം. അത് കേരളത്തിൽ ഉണ്ടാകും എന്ന് വാക്ക് നൽകുന്നു. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തും. ഏറ്റവും വലിയ നിക്ഷേപം പുതിയ തലമുറ. മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് എടുക്കണം. കൂട്ടുകാരെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കണം’, -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി....

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്...

അഭയാർഥി-വിസ അപേക്ഷകൾക്ക് ഇനി AI സഹായം; പുതിയ നീക്കവുമായി ജർമ്മനി

അഭയാർഥി അപേക്ഷകൾ, വിസ നടപടിക്രമങ്ങൾ, താമസാനുമതി അപേക്ഷകൾ എന്നിവയുടെ പ്രോസസിങ് വേഗത്തിലാക്കുന്നതിനായി കൃത്രിമബുദ്ധി ഉപയോഗിക്കാൻ ജർമ്മൻ സർക്കാർ തീരുമാനിച്ചു....

ചായക്കപ്പിലെ കൊടുങ്കാറ്റ്; ഇന്ത്യൻ തേയില വ്യവസായം നേരിടുന്ന പുതിയ വെല്ലുവിളികൾ

ഇന്ത്യക്കാരുടെ രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായയില്ലാതെ പൂർത്തിയാകില്ല. വീട്ടിലായാലും ഓഫീസിലായാലും യാത്രയ്ക്കിടയിലായാലും ചായ ഇന്നും ഇന്ത്യൻ ജീവിതത്തിന്റെ...

19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി തസ്ലീമ നസ്രിൻ; ആവേശകരമായ സ്വീകരണം

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും കവയിത്രിയുമായ തസ്ലീമ നസ്രിൻ ഏകദേശം 19 വർഷത്തിന് ശേഷം വീണ്ടും കൊൽക്കത്തയിലെത്തി. 2007-ൽ വിവാദങ്ങളുടെയും...

രാഹുൽ ഗാന്ധിക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതിന്റെ കാരണം ഇതാണ്; വിജയസായി റെഡ്ഡി പറയുന്നു ….

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ആശയവിനിമയ ശൈലിയെ വിമർശിച്ച് മുൻ രാജ്യസഭാംഗം വിജയസായി റെഡ്ഡി രംഗത്തെത്തി. ജനങ്ങളുമായി...

2027 ഏകദിന ലോകകപ്പ്: ആഫ്രിക്കൻ മണ്ണിൽ വീണ്ടും പോരിനൊരുങ്ങി ഇന്ത്യ

ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി 2027 -ലെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. 2027 ഒക്ടോബർ 4 മുതൽ...

ആര്‍ സുഗതന് ആറ് മാസം അവധി; അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി...

‘രാമക്ഷേത്ര സംഭാവന വിവാദം’: പാർലമെന്റിന് മുന്നിൽ പുരോഹിതൻ്റെ വേഷത്തിൽ പപ്പു യാദവിൻ്റെ പ്രതിഷേധം

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നുവെന്നാരോപിച്ച് പാർലമെന്റ് ഹൗസ് പരിസരത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തവും പ്രതീകാത്മകവുമായ...