‘ഞാൻ മോദി ഭക്തയാണ്, ബിജെപിയിൽ തുടരും’; നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആർ. ശ്രീലേഖ

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി സംബന്ധിച്ച വിശദീകരണത്തിൽ ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആർ. ശ്രീലേഖ. ഡിജിപിയുടെ ജോലി ചെയ്യുന്ന ഒരാളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാമർശത്തിലൂടെയാണ് ശ്രീലേഖ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. താൻ എന്തു ചെയ്താലും ചിലർ വിമർശന പോസ്റ്റുകൾ എഴുതുകയാണെന്നും വിഷമം തോന്നിയപ്പോഴാണ് മേയർക്ക് രാജി സന്ദേശം അയച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, ബിജെപി വിടില്ലെന്ന് ആവർത്തിച്ച ശ്രീലേഖ, പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാവസാനം വരെ തുടരുമെന്നും പറഞ്ഞു. ‘ഞാനൊരു മോദി ഭക്തയാണ്. മോദിജി എന്നു പറഞ്ഞാൽ എനിക്കിപ്പോഴും ആരാധനാമൂർത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാർട്ടി വിട്ടുപോകില്ല’, ശ്രീലേഖ വ്യക്തമാക്കി.

‘ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാവസാനം വരെ തുടരും, ഉറപ്പ്’ എന്ന തലക്കെട്ടിലാണ് ശ്രീലേഖ വിശദീകരണ വീഡിയോ പങ്കുവെച്ചത്.

‘മേയറാകാത്തതല്ല രാജിക്ക് കാരണം’

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഏറെ സന്തോഷിച്ചിരുന്ന തന്നെ മേയറാക്കാത്തതാണ് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ കാരണമെന്ന പ്രചാരണത്തിൽ കാര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. കൗൺസിലർ എന്ന നിലയിൽ നേരിടുന്ന സമ്മർദങ്ങളും പരിമിതികളുമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിശദീകരണം.

‘ഡിജിപിയോട് പൊലീസ് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും. ആർമി ജനറലിനോട് പട്ടാളക്കാരനായി പോയി അതിർത്തി കാക്കാൻ പറഞ്ഞാലും ആ ജോലി ചെയ്യാൻ പ്രയാസമായിരിക്കും. ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും’, ശ്രീലേഖ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് നേരിട്ട സമ്മർദങ്ങളെക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അന്ന് രാജിവയ്ക്കാതെ അതിജീവിക്കാൻ സാധിച്ചത് പൊലീസിനുള്ളിലെ ശക്തമായ പിന്തുണാ സംവിധാനം കാരണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. താൻ വിളിച്ചുപറയുന്ന കാര്യങ്ങൾ കേൾക്കാൻ അന്ന് ആളുകളുണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

‘കൗൺസിലർ എന്ന നിലയിൽ ആരും കേൾക്കുന്നില്ല’

ജോലി, അഡ്മിഷൻ തുടങ്ങിയ ആവശ്യങ്ങളുമായും അതിർത്തിത്തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളുമായും നിരവധി പേർ രാത്രിവരെ വീട്ടിലും ഓഫീസിലും എത്തുന്നുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ഉപദേശം നൽകുകയോ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയോ ചെയ്താലും പലരും തൃപ്തരാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

‘ഒരു പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞാൽ പോലും കേൾക്കില്ല. കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ബിജെപി കൗൺസിലർ എന്ന നിലയിൽ ആരും എന്നെ കേൾക്കുന്നില്ല. ഭയങ്കര സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പരിധി കഴിഞ്ഞപ്പോൾ എന്നെക്കൊണ്ട് ഇതൊന്നും പറ്റുന്നില്ലെന്ന് തോന്നി’, ശ്രീലേഖ വിശദീകരിച്ചു.

ടെലിഫോൺ കണക്ഷൻ ഇല്ലാതാകുക, വൈദ്യുതി തടസ്സപ്പെടുക, മാലിന്യം കുന്നുകൂടുക, ഓടകൾ വൃത്തിഹീനമാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചുനൽകണമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ നിരന്തരം കൈകാര്യം ചെയ്യേണ്ടിവരുന്നത് വലിയ സമ്മർദമുണ്ടാക്കുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കി.

ആരോഗ്യ പ്രശ്നങ്ങളും തിരക്കുകളും

സെപ്റ്റംബർ 30നാണ് രാജി സന്ദേശം കൈമാറിയതെന്ന് ശ്രീലേഖ പറഞ്ഞു. ഇതിനിടെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും കഴിഞ്ഞ ഒമ്പത് മാസമായി തുടർച്ചയായ തിരക്കുകൾ കാരണം തന്റെ ജീവിതക്രമം ആകെ താറുമാറായതായും അവർ വിശദീകരിച്ചു.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

രാജി സംബന്ധിച്ച വിശദീകരണത്തിലൂടെ ബിജെപിയിൽ തുടരുമെന്ന നിലപാട് വ്യക്തമാക്കിയ ശ്രീലേഖ, കൗൺസിലർ എന്ന നിലയിൽ നേരിടുന്ന സമ്മർദങ്ങളും പാർട്ടിക്കുള്ളിലെ വിമർശനങ്ങളും പരോക്ഷമായി തുറന്നുപറഞ്ഞിരിക്കുകയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...