...
Home News Kerala മുസ്‌ലിം ലീ​ഗിന് സുപ്രധാന വകുപ്പുകൾ കൈമാറി; കോൺഗ്രസിൽ അതൃപ്‌തി

മുസ്‌ലിം ലീ​ഗിന് സുപ്രധാന വകുപ്പുകൾ കൈമാറി; കോൺഗ്രസിൽ അതൃപ്‌തി

ഫിഷറീസ് വകുപ്പ് കോൺ​ഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രം​ഗത്ത് വന്നതും വിഷയം സങ്കീർണമാക്കിയിരുന്നു

143

കേരളത്തിലെ സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്‌തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്‌തി കോൺ​ഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീഗിന് കൈമാറിയത്.

നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺ​ഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രം​ഗത്ത് വന്നതും വിഷയം സങ്കീർണമാക്കിയിരുന്നു. ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീ​ഗും സ്വീകരിച്ചിരുന്നു.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തിട്ടും വകുപ്പ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീ​ഗിന് വിട്ട് കൊടുത്ത് പ്രശ്‌നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന ഫിഷറീസ് വകുപ്പ് വിട്ടുകൊടുത്തതിൽ കോൺ​ഗ്രസ് മന്ത്രിമാർ അസംതൃപ്‌തരാണ്. വലിയ രീതിയിൽ കേന്ദ്ര സഹായം ലഭിക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ വിട്ട് നൽകേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് കോൺ​ഗ്രസിൽ ഉയരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.