ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ യുഎസിന് പങ്കില്ലെന്ന് പാക് മന്ത്രി

മൂന്നാമതൊരു കക്ഷി മധ്യസ്ഥതക്കായി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇശാഖ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ മൂന്നാം കക്ഷിയായി അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്‌താൻ. മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്ന് പാക് വിദേശകാര്യമന്ത്രി ഇശാഖ് ദർ പറഞ്ഞു. അൽജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇശാഖ് ദർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ- പാക് പ്രശ്‌നം അവസാനിപ്പിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശ വാദങ്ങളെ തള്ളുന്നതാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യ- പാക് വിഷയം ഉഭയകക്ഷി വിഷയമെന്ന് ഇന്ത്യ ആവർത്തിച്ചുവെന്നും അതിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന് ഇന്ത്യ അനുവദിച്ചില്ലെന്നും ഇശാഖ് ദർ പറഞ്ഞു. ഇന്ത്യയുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കുകയോ അതിൽ മൂന്നാമതൊരു കക്ഷി മധ്യസ്ഥതക്കായി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇശാഖ് ഇക്കാര്യം പറഞ്ഞത്.

മധ്യസ്ഥ ചർച്ച നടത്തിയെന്ന ട്രംപിൻ്റെ അവകാശവാദത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോട് ചോദിച്ചപ്പോൾ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയമാണ് എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ഇശാഖ് പറഞ്ഞു.

അതേസമയം ഞങ്ങൾ ഒന്നിനും വേണ്ടി യാചിച്ചിട്ടില്ലെന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും ദർ പറഞ്ഞു. പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്‌ടമായ ഭീകര ആക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന തിരിച്ചടി പാകിസ്‌താനിൽ നടത്തിയത്. പാകിസ്‌താനിലും പാക് അധീന കാശ്‌മീരിലുമുള്ള ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ഇതിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇരുരാജ്യങ്ങളും പിന്നാലെ തുടരെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിൽ എത്തിയത്. എന്നാൽ താനാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ പ്രശ്‌നം പരിഹരിച്ചത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിൻ്റെ വാദത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോകനേതാവും ഇടപെട്ടില്ല എന്നായിരുന്നു മോദി ലോക്‌സഭയിൽ പറഞ്ഞത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുദ്ധചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്’; ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ ബുധനാഴ്‌ച പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാന കമ്പനിയായ മഹൻ എയറിൻ്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണ് ആക്രമണമെന്ന്...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...