7 September 2026
Home News National ഇന്ത്യ–യുഎസ് വ്യാപാരക്കരാർ: പരമാധികാരത്തെയും ജനതാൽപ്പര്യത്തെയും ബാധിക്കുന്നതെന്ന് സിപിഐഎം

ഇന്ത്യ–യുഎസ് വ്യാപാരക്കരാർ: പരമാധികാരത്തെയും ജനതാൽപ്പര്യത്തെയും ബാധിക്കുന്നതെന്ന് സിപിഐഎം

232

ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായ വിമർശനം ഉന്നയിച്ചു. ജനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നടപ്പാക്കിയ ഈ നടപടികൾ ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള ആക്രമണമാണെന്നും, കാർഷിക മേഖലയെയും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ യുഎസിന് വൻ ഇളവുകൾ നൽകിയതോടെ ഇന്ത്യൻ നയങ്ങൾ അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും സിപിഐഎം ആരോപിച്ചു. മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ സമീപനം ട്രംപിന് മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും പൊളിറ്റ് ബ്യൂറോ വിമർശിച്ചു.

വ്യാപാരക്കരാറിന്റെ പൂർണ വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും, ഈ വിഷയത്തിൽ സർക്കാർ രാജ്യത്തോടും ജനങ്ങളോടും വ്യക്തതയും ഉത്തരവാദിത്വവും പുലർത്തണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.