19 May 2024

വിജയകിരീടം ചൂടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ബംഗ്ലാദേശ് നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റണ്ണുകൾ മാത്രമാണ് നേടിയത്.

ബംഗ്ലാദേശിനു എതിരായ 20-20 പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി വിജയം നേടി പരമ്പര നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം. മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ആണ് ഇന്ത്യ പരമ്പര നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ബംഗ്ലാദേശ് നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റണ്ണുകൾ മാത്രമാണ് നേടിയത്. ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞുടച്ച് മത്സരത്തിന്റെ തുടക്കം തന്നെ ആവേശം നൽകി ഇന്ത്യൻ ബോളിംഗ് നിര.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന 42 പന്തിൽ 47 റണ്ണുകൾ നേടി. ഓപ്പണർ കൂടിയാൽ ശഫാലി വർമ്മ 38 ബോളിൽ 51 റണ്ണുകൾ എടുത്ത് കളിയിലെ താരമായി.

ബോളിംഗ് നിരയിൽ ഇന്ത്യയുടെ രാധ യാദവ് രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ പൂജ, ശ്രെയങ്ക, രേണുക സിംഗ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. മലയാളി ആയ സഞ്ജന ടീമിന്റെ ഭാഗം ആയിരുന്നു എങ്കിൽ പോലും ബാറ്റിംഗ്, ബോളിംഗ് അവസരം ലഭിക്കാതെ നിരാശപ്പെടേണ്ടി വന്നു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News