...
Home News International വർക്ക്‌ ഫ്രം ഹോം ഫീൽഡ് ഔട്ട്‌ ആകുന്നോ? വരുന്നു വർക്ക്‌ ഫ്രം കാർ യുഗം

വർക്ക്‌ ഫ്രം ഹോം ഫീൽഡ് ഔട്ട്‌ ആകുന്നോ? വരുന്നു വർക്ക്‌ ഫ്രം കാർ യുഗം

അടുത്ത മാസത്തോടെ ഗൂഗിളിന്റെ ഇൻ-കാർ ഇൻഫോടെയ്ൻമെന്റില്‍ ടീംസ് ഉൾപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

249

ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വർക്ക് ഫ്രം ഹോം കഴിഞ്ഞു, ഇനി ‘വർക്ക് ഫ്രം കാറിന്റെ’ യുഗമാണ്. ഗൂഗിൾ അപ്ലിക്കേഷനായ ‘ആൻഡ്രോയിഡ് ഓട്ടോ’ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ ‘ടീംസ്’ ‘ആൻഡ്രോയിഡ് ഓട്ടോ’യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കൾക്ക് ഇനി അവരുടെ കാറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസ് ആക്കി മാറ്റാൻ സാധിക്കും. സോഫ്റ്റ്‌വെയർ മേഖലയിലെ ഭീമന്മാരായ മൈക്രോസോഫ്റ്റ് അടുത്തിടെ ‘മൈക്രോസോഫ്റ്റ് 365’ പ്ലാറ്റ്‌ഫോം പുതുക്കിയിരുന്നു. അടുത്ത മാസത്തോടെ ഗൂഗിളിന്റെ ഇൻ-കാർ ഇൻഫോടെയ്ൻമെന്റില്‍ ടീംസ് ഉൾപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

മൈക്രോസോഫ്റ്റ് ടീംസിൽ’ വീഡിയോ കോളിങിന്റെ പിന്തുണ ഇല്ലാത്തതിനാൽ ഈ സേവനം ഉപയോഗിക്കുന്നവർ, പൂർണ്ണമായ വീഡിയോ കോൺഫറൻസ് അനുഭവത്തിനായി വാഹനങ്ങൾ നിർത്തി മൊബൈൽ ഫോണുമായി സംയോജിപ്പിക്കേണ്ടിവരും. സോഫ്‌റ്റ്‌വെയർ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഓട്ടോ ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത് ഈ ഫീച്ചർ ഉപയോഗിക്കാനാകും. കലണ്ടറിന് സമാനമായ ഇന്റർഫെയ്‌സിൽ മീറ്റിംഗിൽ പങ്കെടുക്കാനും ഒപ്പം വീഡിയോ കോൾ സൗകര്യവും അടങ്ങിയിട്ടുള്ളതാണ് പുതിയ ഫീച്ചർ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.

ഡ്രൈവിങ്ങിനിടെ ചെറുതായി മാത്രം ശ്രദ്ധ വ്യതിചലിക്കുന്ന രീതിയിലാണ് ആൻഡ്രോയിഡ് ഓട്ടോയുടെ ഇന്റർഫേസ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ, എപ്പോഴും ഡ്രൈവിങ്ങും ജോലിയും ഒത്തു പോകണമെന്നില്ല. അതിനാൽ, അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മീറ്റിങ്ങിൽ പങ്കെടുക്കുന്നതും കോൺഫറൻസ് കോളുകൾ എടുക്കുന്നതുമായിരിക്കും ഉത്തമം. എന്നാൽ, 2021 മുതൽ തന്നെ ആപ്പിളിന്റെ ഇൻ-കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ ‘കാർപ്ലേ’യിൽ മൈക്രോസോഫ്റ്റ് ടീംസ് ലഭ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.