...
Home News International സൗദി അറേബ്യ 92 ആം ദേശീയ ദിനത്തിന്റെ ആഘോഷത്തിലാണ്

സൗദി അറേബ്യ 92 ആം ദേശീയ ദിനത്തിന്റെ ആഘോഷത്തിലാണ്

ലക്ഷകണക്കിന് പ്രവാസികളുടെ സ്വപ്നസാക്ഷാത്ക്കാരങ്ങൾ നിറവേറ്റിയ രാജ്യമാണ് ലക്ഷകണക്കിന് കുടുംബങ്ങളിലെ പട്ടിണി മാറ്റിയ രാജ്യമാണ്. വിദ്യാഭാസം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ ഇരുകയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ്.

233

| സാദിഖ് മുഹമ്മദ് കാസിം

സൗഉദി അറേബ്യ ആണ് നാട് ശരീഅത് ആണ് കോടതി പെരുമഴക്കാലത്തിലെ സലിംകുമാറിന്റെ ഡയലോഗ് മനസ്സിൽ വെച്ചാണ്‌ സൗദിയിലേക്ക് വിമാനം കേറിയത് . ശരിക്കും സൗദി അറേബ്യാ കർശന നിയമങ്ങൾ ഉള്ള ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യമാണോ, അല്ല . ഇവിടെ വന്ന് ഇവിടത്തെ സ്ഥിഗതികൾ മനസ്സിലാക്കാത്ത പലരും പലതും പറയും. ശരിക്കും അതൊന്നുമല്ല അവസ്ഥ.

അവരവുടെ കാര്യം നോക്കി ജീവിക്കാൻ അത്യാവശ്യം പണം സമ്പാദിക്കാൻ ജിസിസിയിൽ ഏറ്റവും നല്ല രാജ്യം ഇപ്പോഴും സൗദി തന്നെയാണ് . പ്രവാസ ജീവിതത്തിലെ ആദ്യത്തെ മൂന്നാല് വർഷം സ്വദേശികളുമായി കാര്യമായി ഇടപഴകാതെ ഉള്ള ജോലി ആയിരുന്നു വല്ലപ്പോഴും കാണുന്ന സ്വദേശികളുടെ സംസാരവും ഇടപഴകലും ഒട്ടും ഇഷമായിരുന്നില്ല ശരിക്കും അവരുടെ രീതികൾ അറിയില്ല എന്നതായിരുന്നു സത്യം . എന്നാൽ കഴിഞ്ഞ ഏഴെട്ടു വർഷമായി സ്വദേശികളുടെ ഇടയിൽ ആണ് ജോലിയും ജീവിതവും ശരിക്കും അവരെ അടുത്തറിഞ്ഞത് ഈ സമയത്താണ് .

ശരിക്കും ഭൂരിഭാഗം പേരും അടിപൊളിയാണ് തൊഴിലുടമ തൊഴിലാളി എന്ന വ്യത്യാസമില്ലാതെ പണക്കാരൻ പാവപ്പെട്ടവൻ എന്ന വ്യത്യസമില്ലാതെ നമുക്കവരോട് ഇടപെടാൻ പറ്റും. എത്ര വലിയ പണക്കാരനോ ഉദ്യോഗസ്ഥനോ എന്നൊന്നും നോക്കാതെ കാര്യം പറയാൻ ഇടപഴകാൻ സംസാരിക്കാൻ ഒരു പ്രശ്നവും ഇല്ലാത്ത നാടാണ് സൗദി അറേബ്യ. ഇന്നീ എഴുത്തു എഴുതുന്നതിന്റെ കുറച്ചു മുൻപ് പള്ളി കഴിഞ്ഞു പുറത്തിറങ്ങി റൂമിലേക്ക് വരുന്ന സമയത്തു അതിലെ കാറിൽ വന്ന ഇവിടത്തെ സ്വദേശി പയ്യൻ സാദിഖ് തആൽ യർക്കബ് സിയ്യാറ റോഹ് സാംത (സാദിഖ് വാ വണ്ടിയിൽ കേറ് നമുക്ക് ടൗണിൽ പോകാം )അവിടെ പോയി ഫുഡ് കഴിക്കാം എന്ന് പറഞ്ഞു.

മിക്കവാറും വെള്ളിയാഴ്ചകൾ ഇങ്ങനെയാണ് റോഡിലൂടെ ഒക്കെ നടന്ന് പോകുമ്പോൾ അറിയുന്ന പിള്ളേർ കണ്ടാൽ വണ്ടി നിർത്തി എവിടേക്കാണ് എന്നന്വേഷിച്ചു അവിടേക്കു കൊണ്ട് വിടാം എന്ന് പറയും. ടൗണിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ ഉണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ വാങ്ങി കൊണ്ട് വരും. എന്തിനു മിക്കവാറും ഗ്യാസ് കഴിഞ്ഞാൽ കടയിൽ വരുന്ന പിള്ളേരുടെ വണ്ടിയിൽ എടുത്തു വെച്ച് കൊടുത്താൽ അത് നിറച്ചു കൊണ്ട് തരും ശരിക്കും ഭയങ്കര ഹെൽപ്പിംഗ് മെന്റാലിറ്റി ഉള്ളവരാണിവർ
ഇവരുടെ കൂടെ നടക്കുന്നത് തന്നെ ഭയങ്കര പോസിറ്റിവ് എനർജി ആണ്

ആവലാതികൾ ഇല്ല . സങ്കടങ്ങൾ ഇല്ല . നാളത്തെക്കുറിച്ചു ആശങ്കൾ ഇല്ല. അനാവശ്യ ടെൻഷൻ ഇല്ല. വരുന്നത് വരട്ടെ കല്ലി വല്ലി എന്ന് പറഞ്ഞു തമാശകൾ പറഞ്ഞു പരസ്പരം കളിയാക്കി ഉച്ചത്തിൽ ചിരിച്ചു കളിച്ചു നടക്കുന്നവരാണിവർ . സൗദിയിൽ വരുന്ന ഭൂരിഭാഗം പേരും പറയും ഇവിടത്തെ പിള്ളേർക്ക് മൂപ്പിളമ ഇല്ല, മുതിർന്നവരോട് ബഹുമാനം ഇല്ല എന്ന്. സംഭവം സത്യമാണ് നമ്മൾ നാട്ടിൽ കാണുന്നത് സ്റ്റെപ് സ്റ്റെപ് ആയി മുതിർന്നവർക്ക് ബഹുമാനം കിട്ടുന്ന നാടല്ല ഇത്. ഇവിടെ എല്ലാവരും തുല്യരാണ്.

പ്രായമായവർക്കും ചെറിയ കുട്ടികൾക്കും പരിഗണന കിട്ടും. മറ്റുള്ളവരെല്ലാവരും തുല്യരാണ്. പേര് വിളിച്ചാണ് ഇടപെടുന്നതുത്. നമ്മൾ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തിരിച്ചും അവർ പെരുമാറും. നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ചീത്ത പറഞ്ഞാൽ അവരും അതുപോലെ തിരിച്ചു പറയും. അപ്പോൾ നമ്മുടെ പ്രായമൊന്നും അവർ ഗൗനിക്കില്ല. എത്ര ചെറിയ കുട്ടി ആണെങ്കിലും മുതിർന്നവർ ആണെങ്കിലും അങ്ങോട്ട് റെസ്‌പെക്ട് ചെയ്താലേ ഇങ്ങോട്ടും കിട്ടൂ എന്നർത്ഥം .

ലക്ഷകണക്കിന് പ്രവാസികളുടെ സ്വപ്നസാക്ഷാത്ക്കാരങ്ങൾ നിറവേറ്റിയ രാജ്യമാണ് ലക്ഷകണക്കിന് കുടുംബങ്ങളിലെ പട്ടിണി മാറ്റിയ രാജ്യമാണ്. വിദ്യാഭാസം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ ഇരുകയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ്. ഈ ഒരു ആഘോഷ വേളയിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.