ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, അമേരിക്കക്ക് ഇന്ത്യയെ വിറ്റു: രാഹുൽ ഗാന്ധി

നമ്മൾ അപകടകരമായ ഒരു കാലത്തേക്ക് പോകുന്നു എന്നുള്ള കാര്യം ബജറ്റ് അഭിസംബോധന ചെയ്യുന്നു

വികസിച്ചു കൊണ്ടിരിക്കുന്ന ആഗോള ഭൂരാഷ്ട്രീയത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്, സ്ഥിരതയിൽ നിന്നും അസ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. മുമ്പ് പ്രധാനമന്ത്രി പറഞ്ഞു യുദ്ധങ്ങളുടെ യുഗം അവസാനിച്ചു എന്ന്. എന്നാൽ നമ്മൾ യുദ്ധത്തിൻ്റെ യുഗത്തിലേക്ക് ആണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യുക്രെയിനിലും ഇറാനിലും എല്ലാം യുദ്ധങ്ങളാണ്. നമ്മൾ അസ്ഥിരമായ ഒരു ലോകത്തിലേക്കാണ് നീങ്ങുന്നത്. ഡോളറും യുഎസ് ആധിപത്യവും വെല്ലുവിളിക്കപെടുന്നു. ഈ സംഘർഷത്തിൻ്റെ കേന്ദ്രബിന്ദു എഐ സങ്കല്പം. എഐ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടും. നമ്മൾ അപകടകരമായ ഒരു കാലത്തേക്ക് പോകുന്നു എന്നുള്ള കാര്യം ബജറ്റ് അഭിസംബോധന ചെയ്യുന്നു.

ബജറ്റിൽ ഒന്നുമില്ല. ഊർജ- സാമ്പത്തിക ആയുധവത്കരണത്തെ കുറിച്ച് ബജറ്റിൽ ഒന്നുമില്ല. സമാന്തരമായി ചില പുതിയ കാര്യങ്ങൾ സംഭവിക്കുന്നു. യുഎസിനും അമേരിക്കക്കും ഇടയിൽ ഏറ്റവും മൂല്യമുള്ള ആസ്‌തി ഇന്ത്യൻ ഡാറ്റ.

അമേരിക്കക്ക് സൂപ്പർ പവർ ആയി തുടരണമെങ്കിലും,ഡോളറിൻ്റെ മൂല്യം സൂക്ഷിക്കണമെങ്കിലും ഇന്ത്യൻ ഡാറ്റ ആവശ്യം. ഇന്ത്യയുടെ ഏറ്റവും വലിയ വിലപേശൽ ശക്തി ജനങ്ങൾ. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ജനസംഖ്യ. ഇന്ത്യ സഖ്യമാണ് ട്രംബുമായി ചർച്ച നടത്തിയിരുന്നത് എങ്കിൽ, മുന്നോട്ടു വെക്കുന്ന ആദ്യ കാര്യം ഇന്ത്യൻ ഡാറ്റ ആകുമായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജോലിക്കാരെ പോലെയല്ല, തുല്യനിലയിൽ സംസാരിക്കാൻ ആവശ്യപ്പെടുമായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ കർഷകരെ സംരക്ഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ കർഷകരെയും സംരക്ഷിക്കണം എന്ന് പറയുമായിരുന്നു. ഡിജിറ്റൽ വാണിജ്യ ചട്ടങ്ങളിലെ നിയന്ത്രണം വിട്ടുകൊടുത്തു. ഡാറ്റ പ്രാദേശിക വൽക്കരണത്തിന് ചട്ടങ്ങൾ ഇല്ല.

മൂന്ന് ശതമാനമായിരുന്ന ശരാശരി താരിഫ് 18% ആയി ഉയർന്നു. ആറ് ഇരട്ടി വർദ്ധനവ് ഉണ്ടായി.യുഎസിന് ഇന്ത്യയോട് യാതൊരു പ്രതിബദ്ധതയും ഇല്ല.ഇന്ത്യയുടെ താരിഫ് ഉയർന്നെങ്കിലും യുഎസിൻ്റെ താരീഫ് 16ൽ നിന്ന് 0 ആയി കുറഞ്ഞു.

ഇന്ത്യയുടെ യഥാർത്ഥ ആസ്‌തി ഇവിടുത്തെ ജനങ്ങൾ ആണെന്ന് പ്രധാനമന്ത്രിക്ക് അറിയാം. ബംഗ്ലാദേശിൻ്റെ ടെക്സ്റ്റൈൽ താരിഫ് യുഎസ് പൂജ്യമാക്കി.അതോടെ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല തഴയപ്പെട്ടു. ഇനി ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, പ്രധാനമന്ത്രി അല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി, കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു. സോയാബീൻ, ചുവന്ന മണിച്ചോളം അടക്കമുള്ള ധാന്യങ്ങൾക്കായി ഇന്ത്യ വാതിൽ തുറന്നു കൊടുത്തു.ലജ്ജാകരം എന്ന് രാഹുൽ. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ചെയ്‌തിട്ടില്ല. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ കമ്പനി ഒരു സാധാരണ കമ്പനി അല്ല. യുഎസിലെ കേസ് ലക്ഷ്യം വെച്ചിരിക്കുന്നത്

അദാനിയെ അല്ല പ്രധാനമന്ത്രിയെ അത് ലക്ഷ്യം വെച്ചിരിക്കുന്നത് ബിജെപിയുടെ സാമ്പത്തിക ശൃംഖലയെ. അനിൽ അംബാനി എന്തുകൊണ്ട് ജയിലിൽ പോകുന്നില്ല. അതിന് കാരണം അദ്ദേഹത്തിൻ്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. കേന്ദ്രസർക്കാർ യുഎസിന് മുന്നിൽ കീഴടങ്ങി. അത് പ്രധാനമന്ത്രിയുടെ മാത്രം കീഴടങ്ങൽ അല്ല, 150 കോടി ഇന്ത്യക്കാരുടെ ഭാവിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...