...
Home News Kerala സർക്കാരിൻ്റെ അവകാശങ്ങൾ കുത്തക കമ്പനിക്ക് അടിയറ വെക്കുന്നതിനെയാണ് ഞങ്ങൾ എതിർത്തത്: എംവി ​ഗോവിന്ദൻ മാസ്റ്റർ

സർക്കാരിൻ്റെ അവകാശങ്ങൾ കുത്തക കമ്പനിക്ക് അടിയറ വെക്കുന്നതിനെയാണ് ഞങ്ങൾ എതിർത്തത്: എംവി ​ഗോവിന്ദൻ മാസ്റ്റർ

മോദിക്കും അദാനിക്കും വേണ്ടി നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ മാറി

3

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് പറയണമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. സർക്കാരിൻ്റെ അവകാശങ്ങൾ കുത്തകകൾക്ക് അടിയറ വെക്കുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിയും മറുപടി പറയണം. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് പകരം മറ്റെന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരത്തേക്ക് നടത്തിയ യാത്രയും ചർച്ചകളും കൃത്യമായ നീക്കത്തിൻ്റെ ഭാഗമാണ്. സെബിയെയും മാധ്യമങ്ങളെയും ഒക്കെ അറിയിച്ചതിന് ശേഷം ആണ് സർക്കാർ അറിഞ്ഞത് എന്ന വാദം ശരിയല്ല ഇക്കാര്യത്തിൽ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. കോൺഗ്രസിൻ്റെ, സർക്കാറിൻ്റെ നിലപാട് എന്താണ് എന്നാണ് മുഖ്യമന്ത്രിയിലൂടെ ജനങ്ങൾ കേൾക്കേണ്ടത്.

മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് രാഹുൽ മറുപടി നൽകിയിട്ടില്ല. കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച വിമർശനം ഉന്നയിച്ചത്. അത് അദാനിയെയല്ല സതീശനെയാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും അദാനിക്കും വേണ്ടി നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ മാറി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.