...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International വിമതര്‍ ഉയര്‍ത്തിയ പതാക സിറിയയുടെ ഔദ്യോഗിക പതാകയാകുമോ?

വിമതര്‍ ഉയര്‍ത്തിയ പതാക സിറിയയുടെ ഔദ്യോഗിക പതാകയാകുമോ?

1958ലാണ് ഈ പതാക ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്

196

ഏകാധിപത്യ ഭരണത്തില്‍ നിന്ന് സിറിയ സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിറിയന്‍ വിമതസേന. രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വിമതസേനയുടെ പതാകകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതോടെ വിമതര്‍ ഉയര്‍ത്തിയ പതാക സിറിയയുടെ ഔദ്യോഗിക പതാകയായി മാറുമോ എന്ന ചോദ്യങ്ങളും ഉയരുകയാണ്.

നിലവിലെ സിറിയന്‍ പതാക

അറബ് ഐക്യത്തിൻ്റെ പ്രതീകമെന്ന നിലയില്‍ 1980 മുതല്‍ ഉപയോഗിച്ചു വരുന്ന പതാകയാണ് സിറിയയുടെ ഔദ്യോഗിക പതാകയായി ഇപ്പോഴും അറിയപ്പെടുന്നത്. പതാകയിലെ ചുവപ്പ് നിറം സിറിയയുടെ സ്വാതന്ത്ര്യത്തിനായി നടന്ന രക്തച്ചൊരിച്ചിലിനെ ആണ് പ്രതിനിധാനം ചെയ്യുന്നത്. സമാധാനപരമായ ഭാവിയെയാണ് പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്. പതാകയുടെ മധ്യഭാഗത്തെ പച്ച നക്ഷത്രങ്ങള്‍ സിറിയയേയും ഈജിപ്റ്റിനേയും പ്രതിനിധീകരിക്കുന്നു. യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിൻ്റെ സ്ഥാപക രാജ്യങ്ങളാണിവ. പതാകയിലെ കറുപ്പ് നിറം അറബ് വംശജര്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകളെ ആണ് സൂചിപ്പിക്കുന്നത്.

1958ലാണ് ഈ പതാക ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്. യൂറോപ്യന്‍ ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായശേഷം ഈജിപ്റ്റിനോടൊപ്പം ചേര്‍ന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കാന്‍ തീരുമാനിച്ച സമയത്താണ് സിറിയ ഈ പതാക രാജ്യത്തിൻ്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചത്. പിന്നീട് 1961നും 1980നും ഇടയില്‍ മൂന്ന് തവണ സിറിയ തങ്ങളുടെ പതാകയില്‍ മാറ്റം വരുത്തുകയുംചെയ്‌തു. നിലവില്‍ ബാഷര്‍ അല്‍ അസദിൻ്റെ പതനത്തോടെ രാജ്യത്തിൻ്റെ ഔദ്യോഗിക പതാകയിലും മാറ്റങ്ങൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിറിയന്‍ വിമതരുടെ പതാക

പ്രസിഡന്റ് ബാഷര്‍ അല്‍ അസദിൻ്റെ ഏകാധിപത്യ ഭരണം അവസാനിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പച്ച- വെള്ള- കറുപ്പ്- ചുവപ്പ് നിറത്തോട് കൂടിയ പതാകകള്‍ ഉയരുകയാണ്. കൂടാതെ ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ സിറിയന്‍ പ്രതിപക്ഷത്തിൻ്റെ പതാകകള്‍ വീശിക്കൊണ്ട് ആഘോഷത്തിന് തിരികൊളുത്തി കഴിഞ്ഞു.

വിമതരുടെ പതാകയും സ്വാതന്ത്ര്യവും

നിലവിലെ സിറിയന്‍ പതാകയുമായി സാദൃശ്യമുള്ള പതാകയാണ് വിമതരുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുകളില്‍ പച്ച നിറവും മധ്യഭാഗത്ത് വെള്ളനിറവും അടിയില്‍ കറുപ്പ് നിറവും അടങ്ങിയ പതാകയുടെ മധ്യത്തില്‍ ചുവപ്പ് നിറത്തിലുള്ള മൂന്ന് നക്ഷത്രങ്ങളുമുണ്ട്. 1932ല്‍ ഫ്രാന്‍സില്‍ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യമായി ഉപയോഗിച്ച സ്വാതന്ത്ര്യ പതാകയുടെ പരിഷ്‌കരിച്ച പതിപ്പാണ് വിമതരുടെ ഈ പതാകയെന്നാണ് കരുതുന്നത്. ബാഷര്‍ അല്‍ അസദ് സര്‍ക്കാരില്‍ നിന്നുള്ള മോചനത്തിൻ്റെ പ്രതീകമായി ഈ പതാക ഉപയോഗിക്കാമെന്ന നിലപാടിലാണ് സിറിയയിലെ പ്രതിപക്ഷം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.