മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം സിനിമയുടെ ടിക്കറ്റ് ഓൺലൈൻ ബുക്കിങ് നാളെ തുടങ്ങും. വർഷങ്ങൾ ആയി സിനിമ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് പ്രിത്വിരാജ് നായകൻ ആയി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. സിനിമയ്ക്ക് വേണ്ടി നടൻ എന്ന നിലയിൽ പ്രിത്വിരാജ് എടുത്ത പരിശ്രമങ്ങളും മറ്റു അണിയറ പ്രവർത്തകർ എടുത്ത പരിശ്രമങ്ങളും ഒക്കെ തന്നെ ഇതിനോടകം ചർച്ച ആയിക്കഴിഞ്ഞു.
മലയാള നോവൽ സാഹിത്യലോകത്ത് എന്നും ചർച്ച ചെയ്യപ്പെട്ട ബെസ്റ്റ് സെല്ലർ ആയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ആണ് സിനിമ. മലയാളിയായ നജീബിനെയും നജീബ് അനുഭവിച്ച യഥാർത്ഥ കഷ്ടപ്പാടുകളും യാതനകളും വായിച്ചറിഞ്ഞു വിങ്ങുന്ന മനസ്സോടെ പുസ്തകം അടച്ചു വെച്ചവർ ആയിരിക്കും ഓരോ വായനക്കാരനും. ആ യഥാർത്ഥ സംഭവങ്ങൾ സിനിമയിലേക്ക് എത്തുമ്പോൾ വാനോളം ആണ് പ്രതീക്ഷകൾ.
ഇന്ത്യൻ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ സംഗീതം നിർവഹിച്ച സിനിമയിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞതാണ്. സിനിമയുടെപ്രീലോഞ്ചിംഗ് പരിപാടികൾ മുതൽ എല്ലാം വലിയ ആഘോഷത്തോടെ ആണ് ജനങ്ങൾ ഏറ്റെടുത്തത്. ആദ്യ ദിനം തന്നെ ബുക്കിങ്ങിൽ റെക്കോർഡ് ഇടും എന്നതാണ് നിരൂപകരുടെ വിലയിരുത്തൽ. ലോക സിനിമ പട്ടികയിൽ എന്നെന്നും ഓർത്തുവെക്കപ്പെടുന്ന മികച്ച സിനിമാനുഭവത്തിന് വേണ്ടി കാത്തിരിക്കുന്ന സിനിമ പ്രേക്ഷകർക്ക് നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങാം.



