20 May 2024

2024 ലെ ഐപിഎൽ മാമാങ്കത്തിന് തുടക്കം കുറിച്ചു

കുറച്ച് ദിവസങ്ങൾക്കു മുൻപ് അവസാനിച്ച വിമൻസ് പ്രീമിയർ ലീഗിൽ വിജയിച്ചത് ബാംഗ്ലൂർ ടീം ആണ്. ആ നേട്ടം പുരുഷ ക്രിക്കറ്റിലും തുടരാൻ ആകും എന്നാണ് പ്രതീക്ഷ.

2024 ലെ ഐപിഎൽ ആരംഭിച്ചിരിക്കുകയാണ് . അഞ്ചു തവണ ചാമ്പ്യൻ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേർസ് തമ്മിൽ ആണ് ആദ്യ മത്സരം. എം എ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ചെന്നൈയുടെ മുഖമുദ്ര എം എസ് ധോണി ക്യാപ്റ്റൻ ബാൻഡ് ഋതുരാജ് ഗെയ്ക്വാടിന് കൈമാറി. ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ഒന്നും കാണാതെ ഇത്തരം ഒരു തീരുമാനം എടുക്കില്ല എന്നാണ് ചെന്നൈ ഫാൻസിന്റെ പ്രതീക്ഷകൾ.

2020 ലെഐപിഎൽ മത്സരത്തിൽ ചെന്നൈക്ക് വേണ്ടി ആദ്യമായി കളത്തിൽ ഇറങ്ങുക ഗെയ്ക്വാഡ് ഇതിനോടകം അന്പത്തിൽ ഏറെ മത്സരങ്ങൾ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ആണ് ഈ വർഷവും ബാംഗ്ലൂർ ടീം കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഡ്യൂപ്ലിസിസ് നയിക്കുന്ന ബാംഗ്ലൂർ ടീം എല്ലാ വർഷവും ആരാധകരെ മുഴുവൻ വിഷമിപ്പിച്ചുകൊണ്ടാണ് പോകാറുള്ളത്. പക്ഷെ ഈ വർഷം ആ പതിവ് തെറ്റിക്കും എന്നാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.

കുറച്ച് ദിവസങ്ങൾക്കു മുൻപ് അവസാനിച്ച വിമൻസ് പ്രീമിയർ ലീഗിൽ വിജയിച്ചത് ബാംഗ്ലൂർ ടീം ആണ്. ആ നേട്ടം പുരുഷ ക്രിക്കറ്റിലും തുടരാൻ ആകും എന്നാണ് പ്രതീക്ഷ. നിലവിൽ 31 മത്സരങ്ങൾ ഇരു ടീമുകളും പരസ്പ്പരം കൊമ്പ് കോർത്തിട്ടുണ്ട്. അതിൽ 20 മത്സരങ്ങൾ ജയിച്ച പ്രതീക്ഷയിൽ തന്നെ ആണ് ചെന്നൈ ടീം.

ഇനിയുള്ള നാളുകൾഐപിഎൽ ആവേശത്തിൽ ആയിരിക്കും. ഇഷ്ട്ട ടീമുകൾക്ക് വേണ്ടി സോഷ്യൽ മീഡിയ ക്യാമ്പയി‍ൻ ഉൾപ്പെടെ ആരംഭിച്ചുകൊണ്ട് ആരാധകർ മത്സരം കൂടുതൽ കൊഴുപ്പിക്കുന്നുണ്ട്. ഈ വർഷത്തെ കിരീടം ആര് ചൂടും എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. മികച്ച ഫോമിൽ ഇറങ്ങുന്ന എല്ലാ ടീമുകളും വലിയ പ്രതീക്ഷകളിൽ ആണ്. ഒപ്പം ആരാധകരും.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News