Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ജർമൻ രാഷ്ട്രീയത്തിൽ പുതിയ സമവാക്യം; ബർലിനിൽ ഇടതുപക്ഷം മുന്നിൽ | Nalamidam
21 September 2026
Home News International ജർമൻ രാഷ്ട്രീയത്തിൽ പുതിയ സമവാക്യം; ബർലിനിൽ ഇടതുപക്ഷം മുന്നിൽ

ജർമൻ രാഷ്ട്രീയത്തിൽ പുതിയ സമവാക്യം; ബർലിനിൽ ഇടതുപക്ഷം മുന്നിൽ

ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിൽ നടന്ന സ്റ്റേറ്റ് ഇലക്ഷനിൽ ഇടതുപക്ഷ പാർട്ടിയായ ഡി ലിങ്കെ (ദി ലെഫ്റ്റ് പാർട്ടി) വൻ വിജയമാണ് നേടിയിരിക്കുന്നത്. ഏലിഫ് എറാൽപിന്റെ നേതൃത്വത്തിലാണ് പാർട്ടി ഇവിടെ ചരിത്രപരമായ വിജയം നേടിയത്.

2

| എമ്മെസ് ഷൈജു

ലോകത്തിൻ്റെ പലഭാഗങ്ങളിലും പല വ്യവസ്ഥിതികളെയും പാർട്ടികളെയും പരീക്ഷിച്ച് നിരാശരായ ജനങ്ങൾ ഒരു ബദലായി വീണ്ടും ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ട് കൊണ്ടിരിക്കുകയാണ്. ജർമനിയിൽ ഇടതുപക്ഷം നേടിയ രാഷ്ട്രീയ വിജയത്തെ ഈ പശ്ചാത്തലത്തിൽ ആകാംക്ഷയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിൽ നടന്ന സ്റ്റേറ്റ് ഇലക്ഷനിൽ ഇടതുപക്ഷ പാർട്ടിയായ ഡി ലിങ്കെ (ദി ലെഫ്റ്റ് പാർട്ടി) വൻ വിജയമാണ് നേടിയിരിക്കുന്നത്. ഏലിഫ് എറാൽപിന്റെ നേതൃത്വത്തിലാണ് പാർട്ടി ഇവിടെ ചരിത്രപരമായ വിജയം നേടിയത്. തുർക്കി വംശജയായ ഏലിഫ് എറാൽപ് ഒരു ഇടതുപക്ഷ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ്.

​ബർലിൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പ്രധാനമായും എതിരായി നിന്നത് രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളായിരുന്നു. ചാൻസലറായ ഫ്രീഡ്രിച്ച് മെർസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ഭരണകക്ഷിയായ സി.ഡി.യു (ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ) ആണ് ഇവിടെ പ്രധാന എതിരാളികളായിരുന്നത്. മുൻപ് മേയർ പദവിയിലുണ്ടായിരുന്ന സി.ഡി.യു തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
​ജർമ്മനിയിൽ സമീപകാലത്ത് ഏറെ സ്വാധീനം ഉറപ്പിച്ച അതിതീവ്ര വലതുപക്ഷ പാർട്ടിയായ എ എഫ് യു (ആൾട്ടർനേറ്റീവ് ഫോർ ജർമനി)യും മുഖ്യ എതിർ കക്ഷിയായിരുന്നു. ജർമ്മനിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തിയുള്ള, വംശീയമായ ഉള്ളടക്കങ്ങളുള്ള ഈ പാർട്ടി വലിയ മുന്നേറ്റം നടത്തിയെങ്കിലും ബർലിനിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്.

​ബർലിനിൽ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം ഇരട്ടിയായാണ് വർദ്ധിച്ചത്. ഭരണകൂടങ്ങൾ സ്ഥിരമായി തുടരുന്ന ജനവിരുദ്ധ നിലപാടുകളിലും സ്ഥിരതയില്ലാത്തതും കോർപ്പറേറ്റുകളെ മാത്രം പ്രീണിപ്പിക്കുന്നതുമായ നിലപാടുകളിലും മനം മടുത്താണ് ജനങ്ങൾ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതച്ചെലവ് വർദ്ധിച്ചതും കേന്ദ്ര ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ അതൃപ്തിക്ക് കാരണമായെന്നും വിലയിരുത്തപ്പെടുന്നു.

വലതുപക്ഷ പാർട്ടികളുടെ വഞ്ചനാപരമായ നിലപാടുകളോടുള്ള പ്രതിഷേധം കൂടിയാണ് ഈ വിജയം. സോഷ്യൽ ഡെമോക്രാറ്റുകൾ അടക്കമുള്ള ചില ചെറുകക്ഷികളുടെപിന്തുണയോടെ ഒരു ഇടതു സഖ്യസർക്കാർ രൂപീകരിക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ജർമൻ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒന്നായാണ് ബർലിനിലെ ഈ ഇടതുപക്ഷ വിജയത്തെ വിലയിരുത്തപ്പെടുന്നത്.