...
Home News Kerala കപ്പലിലെ തീയണയ്ക്കാന്‍ പൗഡര്‍ ബോംബിങ് നടത്തി വ്യോമസേന

കപ്പലിലെ തീയണയ്ക്കാന്‍ പൗഡര്‍ ബോംബിങ് നടത്തി വ്യോമസേന

ഏത് നിമിഷവും സ്‌ഫോടനം പ്രതീക്ഷിക്കാവുന്ന കപ്പലിലാണ് വ്യോമസേന ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യം.

171

കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാന്‍ ഹയി എന്ന കപ്പലിലെ രക്ഷാദൗത്യം നാലാം ദിവസവും പുരോഗമിക്കുന്നു. ഇന്ന് മുതല്‍ അതിസാഹസികമായ ഘട്ടത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കടന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കപ്പലിന് മുകളില്‍ പറന്നെത്തി ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് പ്രയോഗിച്ചു.

ഏത് നിമിഷവും സ്‌ഫോടനം പ്രതീക്ഷിക്കാവുന്ന കപ്പലിലാണ് വ്യോമസേന ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ട്. ഇതിലേക്ക് തീപടര്‍ന്നാല്‍ വലിയ സ്‌ഫോടനം ഉറപ്പാണ്. കപ്പലില്‍ കഴിഞ്ഞ ദിവസം രാത്രിയും പൊട്ടിത്തെറി സംഭവിച്ചിരുന്നു. നിയന്ത്രണമില്ലാതെ കടലില്‍ ഒഴുകി നടക്കുന്ന കപ്പലിനെ പുറംകടലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സംസ്ഥാനം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കടല്‍ രക്ഷാദൗത്യമാണ് അറബികടലില്‍ പുരോഗമിക്കുന്നത്. ഇന്നലെ തീപിടിക്കുന്ന കപ്പിലില്‍ ഹെലികോപ്റ്റര്‍ വഴി ഇറങ്ങി വടം കെട്ടിയിരുന്നു. ഇത് കോസ്റ്റ് ഗാര്‍ഡ് കപ്പിലില്‍ ബന്ധിച്ച് ഉള്‍ക്കടലിലേക്ക് വലിച്ചു കൊണ്ടു പോകാനാണ് ശ്രമം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.